ലയണ്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1377354
Sunday, December 10, 2023 4:37 AM IST
വടുവൻചാൽ: ലയണ്‍സ് ക്ലബ് ഓഫീസ് കോട്ടമല ബിൽഡിംഗ്സിൽ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരിച്ച പൊതുകിണർ പൊതുജനങ്ങൾക്കു ഉപയോഗത്തിനു അദ്ദേഹം തുറന്നുകൊടുത്തു. ക്ലബ് പ്രസിഡന്റ് പി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. ആന്റണി അഗസ്റ്റിൻ, ബാബു, ജോസഫ് തറപ്പേൽ, പ്രിയൻ കോട്ടമല, കെ.ജെ. ജോഷി, സ്കറിയ എന്നിവർ പ്രസംഗിച്ചു. ടൗണിലെ വ്യാപാരികൾ പങ്കെടുത്തു.