കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
1377355
Sunday, December 10, 2023 4:37 AM IST
കൽപ്പറ്റ: സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ അനുശോചിച്ചു.
അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാത്ത കമ്മ്യൂണിസ്റ്റുകാരനായ കാനം ഇടതുമുന്നണിയുടെ കെട്ടുറപ്പിന്റെ പരിപോഷണത്തിന് അക്ഷീണം പ്രയത്നിച്ച നേതാവാണെന്ന് ദേവസ്യ അനുസ്മരിച്ചു.
കൽപ്പറ്റ: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ(എംഎൽ)സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാം പി. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ.കെ. സുധാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ.പി. സത്യൻ, പി.എം. ആലി, അനീഷ് മാർക്കോസ്, എം.കെ. അജയകുമാർ, പി.വി. തോമസ് എന്നിവർ പ്രസംഗിച്ചു.