സീനിയർ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം 12ന് മീനങ്ങാടിയിൽ
1377356
Sunday, December 10, 2023 4:37 AM IST
കൽപ്പറ്റ: കേരള സീനിയർ സിറ്റിസണ്‍സ് ഫോറം 26ാമത് ജില്ലാ സമ്മേളനം 12ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് പ്രസിഡന്റ് കെ.വി. മാത്യു, സെക്രട്ടറി കെ.വി. രാജൻ, ജോയിന്റ് സെക്രട്ടറി ഇ. മുരളീധരൻ, ട്രഷറർ സി.കെ. ജയറാം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒന്‍പതിന് ടൗണിൽ പ്രകടനം നടത്തും.
10ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഫോറം സംസ്ഥാന പ്രസിഡന്റ് പ്രഫ.എൻ. ഗോപിനാഥൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ഫോറത്തിന്റെ ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ എന്നിവർ ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കൗണ്‍സിൽ യോഗം ചേരും. പെൻഷൻ വർധിപ്പിക്കുക, റെയിൽ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, പെൻഷൻ കുടിശിക വേഗത്തിൽ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും.