വികസിത് ഭാരത് സങ്കൽപ് യാത്ര പൂതാടിയിൽ പര്യടനം നടത്തി
1377357
Sunday, December 10, 2023 4:37 AM IST
കേണിച്ചിറ: വികസിത് ഭാരത് സങ്കൽപ് യാത്ര പൂതാടിയിൽ പര്യടനം നടത്തി. സ്വീകരണയോഗം പഞ്ചായത്തംഗം പ്രകാശൻ ഉദ്ഘാടനം ചെയ്തു.
കനറ ബാങ്ക് കണ്ണൂർ ഡിവിഷണൽ മാനേജർ മതിവണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി ശശി, സ്മിത സജി, നബാർഡ് എജിഎം വി. ജിഷ, കെ. സദാനന്ദൻ, ഇ.പി. ശിവദാസൻ, ഉണ്ണിക്കൃഷ്ണൻ, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജർ രാജേഷ്, കനറ ബാങ്ക് മാനേജർ അഖിൽ എന്നിവർ പ്രസംഗിച്ചു.
പ്രധാനമന്ത്രിയുടെ തത്സമയ സംവാദം പ്രദർശിപ്പിച്ചു. മികച്ച കർഷകർ, കായികപ്രതിഭകൾ എന്നിവരെ ആദരിച്ചു. സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന രീതി അരിമുളയിൽ പ്രദർശിപ്പിച്ചു.