ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രീ മെച്വർ കുട്ടികളുടെ സംഗമം നടത്തി
1377364
Sunday, December 10, 2023 4:38 AM IST
മേപ്പാടി:ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിച്ച പ്രീ മെച്വർ കുട്ടികളുടെ സംഗമം നടത്തി. ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിന്റെയും ആസ്റ്റർ വോളണ്ടിയർമാരുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. 40 ഓളം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. വൈസ് ഡീൻ ഡോ.എ.പി. കാമത് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.അനീഷ് ബഷീർ, ശിശുരോഗ വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ.കോകിൽ വൈ. ദാസ്, ഡോ.അഭിനവ് ചന്ദ്രൻ, ഡോ.എസ്.അഭിൻ, ഡോ.അക്ഷയ് കുമാർ, ഡോ.സി.എ.അനീസ്, ഡോ.ബാസിമ അമതു റഹ്മാൻ, സ്ത്രീരോഗ വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ.അമർ പാലി, ഡോ.ഹേമലത എന്നിവർ പ്രസംഗിച്ചു. സൗജന്യ വൈദ്യ പരിശോധനയും കലാപരിപാടികളും നടന്നു.