ചിത്ര-ശിൽപ പ്രദർശനം രണ്ടാം ഘട്ടം തുടങ്ങി
1377365
Sunday, December 10, 2023 4:38 AM IST
കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് എന്ന പേരിൽ ചിത്ര-ശിൽപ പ്രദർശനം രണ്ടാം ഘട്ടം തുടങ്ങി. സ്പ്രിംഗ് ബോക്സ് ഫിലിംസ് സംവിധായികയും നിർമാതാവുമായ യാസ്മിൻ കിദ്വായി ഉദ്ഘാടനം ചെയ്തു.
അഡ്വ.ടി. സിദ്ദിഖ് എംഎൽഎ മുഖ്യാതിഥിയായി. വി.സി. അരുണ്‍, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, കെ.പി. ദീപ, ജോർജുകുട്ടി, ജോസഫ് എം. വർഗീസ്, ഞാണൻ, പ്രസീത ബിജു, എം.ആർ. രമേഷ്, ഇ.സി. സദാനന്ദൻ, സണ്ണി മാനന്തവാടി, കെ.ബി. സുരേഷ്, വിനോദ് കുമാർ എന്നിവരുടെ ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.