എഎപി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി
1377367
Sunday, December 10, 2023 4:38 AM IST
വെള്ളമുണ്ട: ആം ആദ്മി പാർട്ടി വെള്ളമുണ്ട പഞ്ചായത്ത് 11-ാം വാർഡ് കമ്മിറ്റി പ്രസിഡന്റായി മാത്യു ജോസഫിനെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കുര്യാക്കോസ് വർഗീസ്(വൈസ് പ്രസിഡന്റ്), പി.എ. ജയിംസ്(സെക്രട്ടറി), സജി ജോർജ്(ജോയിന്റ് സെക്രട്ടറി), സണ്ണി ജോസഫ്(ട്രഷറർ). തെരഞ്ഞെടുപ്പിനായി കാരക്കാമലയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡൻറ് അജി കോളോണിയ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.വി. സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മനു മത്തായി, മണ്ഡലം സെക്രട്ടറി ബേബി മാത്യു, സേവ്യർ കൊക്കണ്ടത്തിൽ, തങ്കച്ചൻ ആണ്ടൂർ, ജോയി ഉതുപ്പ്, ബേബി ഇല്ലാത്ത്, റീത്ത ജോണ് ആണ്ടൂർ എന്നിവർ പ്രസംഗിച്ചു.