വെള്ളമുണ്ടയിൽ ലെസണ് പദ്ധതി തുടങ്ങി
1377368
Sunday, December 10, 2023 4:38 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും സംയുക്തമായി ലെസണ് എന്ന പേരിൽ നടപ്പാക്കുന്ന പട്ടികജാതിവർഗ പ്രോത്സാഹന പദ്ധതിയുടെ ഡിവിഷൻതല ഉദ്ഘാടനം ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ടി. മഹേഷ് അധ്യക്ഷത വഹിച്ചു. പി.കെ. സാജിദ്, സി. നാസർ, ആർ.പിമാരായ ദീപു ആന്റണി, കെ.എ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.