ക​ബ​നി​യി​ലെ ത​ട​യ​ണ​യു​ടെ ത​ക​ർ​ന്ന ഭാ​ഗം പഞ്ചായത്ത് പു​ന​ർ​നി​ർ​മി​ച്ചു
Sunday, April 28, 2024 6:30 AM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി ന​ദി​യി​ലെ മ​ര​ക്ക​ട​വി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ത​ട​യ​ണ​യു​ടെ ത​ക​ർ​ന്ന ഭാ​ഗം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ചു. മ​ണ​ൽ​ച്ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

ക​ബ​നി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്നു ജ​ല അ​ഥോ​റി​റ്റി മു​ഖേ​ന​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ട​ങ്ങി​യി​രു​ന്നു. സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ 16ന് ​ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ട​യ​ണ നി​ർ​മി​ച്ച​ത്.

താ​ത്കാ​ലി​ക ത​ട​യ​ണ​യി​ൽ ക​രാ​പ്പു​ഴ അ​ണ​യി​ൽ​നി​ന്നു വെ​ള്ള​മെ​ത്തി​ച്ച് പ​ന്പിം​ഗ് സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​ണ​യി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നി​ടെ ന​ദി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ചു. ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ത​ട​യ​ണ​യു​ടെ ഭാ​ഗം ത​ക​ർ​ന്നു.

കു​ടി​വെ​ള്ള​വി​ത​ര​ണം വീ​ണ്ടും മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ത​ട​യ​ണ പു​ന​ർ​നി​ർ​മി​ച്ച​ത്.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, ജോ​സ് നെ​ല്ലേ​ടം, പി.​കെ. ജോ​സ്, പു​ഷ്പ​വ​ല്ലി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.