മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
Tuesday, April 16, 2024 6:57 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ എം.​എ​ല്‍.​അ​ശ്വി​നി, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്ക് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നോ​ഡ​ല്‍ ഓ​ഫീ​സ​റും സ​ബ്ക​ള​ക്ട​റു​മാ​യ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ വേ​ദി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​
യ​ത്.

നോ​ട്ടീ​സ് ന​ല്‍​കി 48 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി.