സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, September 23, 2022 11:41 PM IST
കൊ​ല്ലം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ജി​ല്ല​യി​ലെ ജി​ല്ലാ, മേ​ഖ​ലാ, യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൊ​ല്ലം ഭാ​ര​ത രാ​ഞ്ജി പാ​രി​ഷ് ഹാ​ളി​ൽ നാ​ലിന് എ​ത്തി​ച്ചേ​ർ​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളെ വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.
തു​ട​ർ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദേ​വ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ യോ​ഗം എ​ൻ. കെ ​പ്രേ‌​മ​ച​ന്ദ്ര​ൻ എംപി ഉ​ദ്ഘാ​ട​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര നി​ർ​വഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ടി. ​ന​സി​റു​ദീ​ൻ സ്മാ​ര​ക വ്യാ​പാ​രി മി​ത്ര പ്ര​ഥ​മ പു​ര​സ്കാ​രം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ക്ക് ​രാ​ജു അ​പ്സ​ര സ​മ്മാ​നി​ച്ചു. മം​ഗ​ള പ​ത്രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ്‌ സ​മ​ർ​പ്പി​ച്ചു.ചെ​റു​കി​ട വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​വാ​ൻ താ​ൻ എ​പ്പോ​ഴും പ്ര​തി​ജ്ഞാ ബ​ദ്ധ​നാ​ണെ​ന്ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി പ​റ​ഞ്ഞു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, ട്ര​ഷ​റ​ർ എം ​കെ തോ​മ​സു​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി ​സി ജേ​ക്ക​ബ്, എ ​ജെ ഷാ​ജ​ഹാ​ൻ, കെ.​കെ.​വാ​സു​ദേ​വ​ൻ, കെ ​അ​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, സെ​ക്ര​ട്ട​റി പി. ​കെ. ബാ​പ്പു ഹാ​ജി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ. ​ജെ.​റി​യാ​സ് എ​ന്നി​വ​ർ​ക്ക്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ​യും മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ കെ ​ഏ​ബ്ര​ഹാം , ജി​ല്ലാ ട്ര​ഷ​റ​ർ എന്നിവർ പ്രസംഗിച്ചു.