ജി​ല്ല​യി​ലെ അ​വ​ശ്യ​സ​ര്‍​വീ​സ് ആ​ബ്‌​സെ​ന്‍റി വോ​ ട്ട​ര്‍​മാ​ര്‍​ക്കാ​യി മൂ​ന്നു പോ ​സ്റ്റ​ല്‍ വോ ട്ടിംഗ് സെ​ന്‍ററു​ക​ള്‍
Sunday, April 21, 2024 5:34 AM IST
കൊല്ലം: ലോ​ക്‌​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ബ്‌​സെ​ന്‍റി വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഫോം 12 ​ഡി പ്ര​കാ​രം സ്വ​ന്തം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന് ല്‍ മു​ത​ല്‍ 23 വ​രെ പോ​സ്റ്റ​ല്‍​വോ​ട്ട് ചെ​യ്യാം. രാ​വി​ലെ 9 മു​ത​ല്‍ 5 വ​രെ​യാ​ണ് സ​മ​യം. മൂ​ന്നു പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളാ​ണ് (പി​വിസി) ക്ര​മീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ലും ഇ​ത​ര ഇ​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക തയാ​റാ​ക്കി.

കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രാ​യി​ട്ടു​ള്ള അ​വ​ശ്യ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് തേ​വ​ള്ളി സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി ​ സ്‌​കൂ​ള്‍ (മ​ധ്യ​ഭാ​ഗ​ത്തെ പ്ര​ധാ​ന​കെ​ട്ടി​ടം റൂം ​ന​മ്പ​ര്‍ 2) വോ​ട്ട് ചെ​യ്യാം.

ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി അ​സം​ബ്ലി സെ​ഗ്മെ​ന്‍റില്‍ ഉ​ള്ള എവിഇഎ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലും മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ലെ കു​ന്ന​ത്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം അ​സം​ബ്ലി സെ​ഗ്മെ​ന്‍റ് വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി കൊ​ട്ടാ​ര​ക്ക​ര സ​ര്‍​ക്കാ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​ള്ള പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളി​ലും വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും .
പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പ് ബാ​ല​റ്റ് പെ​ട്ടി തു​റ​ന്ന് ശൂ​ന്യ​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി, സ്ഥാ​നാ​ര്‍​ഥി, പ്ര​തി​നി​ധി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തും.