മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വും​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ഇ​ല്ലാ​താ​ക്കാ​ൻ മോ​ ദി ശ്ര​മി​ക്കു​ന്നു: വി.​ടി.ബ​ല​റാം
Sunday, April 21, 2024 5:34 AM IST
ചാ​ത്ത​ന്നൂ​ർ : രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ഇ​ല്ലാ​താ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി .ബ​ല​റാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യാ​നും ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാ​നും ഉ​ള്ള ശ്ര​മ​മാ​ണ് തു​ട​ർ​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മോ​ദി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​ന് ത​ട​യി​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പി​ലൂ​ടെ ന​മു​ക്ക് വ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ക്കെ​തി​രെ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് കേ​ട്ട ഏ​റ്റ​വും വ​ലി​യ ശ​ബ്ദം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റേതായിരുന്നു . മ​തേ​ത​ര ഇ​ന്ത്യ​യെ​യും ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ​യും സം​ര​ക്ഷി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റിൽ പ്രേ​മ​ച​ന്ദ്ര​ന്‍റെ ശ​ബ്ദം ആ​വ​ശ്യ​മാ​ണെ​ന്നും വി.​ടി .ബ​ല​റാം പ​റ​ഞ്ഞു.

യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ
ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​ച്ച​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു,ആ​ർ​എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​ജ​യ​കു​മാ​ർ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​സു​ൾ​ഫി​ക്ക​ർ ,ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​സി​ലി സ്റ്റീ​ഫ​ൻ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ,ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ,ഷാ​ലു.​വി.​ദാ​സ്,സ​ജി സാ​മു​വ​ൽ ,കെ.​ജ​യ​ച​ന്ദ്ര​ൻ ,പ്ലാ​ക്കാ​ട് രാ​ജീ​വ്, ശ്യം ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.