ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള റി​ഫ്ര​ഷ​ര്‍ ട്രെ​യി​നി​ംഗ് പ്രോ​ഗ്രാം ഇന്ന്
Monday, April 22, 2024 11:35 PM IST
കൊല്ലം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള മൂ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം (റി​ഫ്ര​ഷ​ര്‍ ട്രെ​യി​നി​ങ് പ്രോ​ഗ്രാം) ഇന്ന് രാ​വി​ലെ ഒന്പത് മു​ത​ല്‍ അഞ്ച് വ​രെ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് .

പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ്, സെ​ക്ക​ന്‍റ്, തേ​ര്‍​ഡ് പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ഇ​ല​ക്ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ഇവിഎം, പോ​ള്‍ മാ​നേ​ജ​ര്‍, എഎ​സ്​ഡി തു​ട​ങ്ങി​യ ഐ​ടി ആ​പ്പു​ക​ള്‍, സം​ശ​യ നി​വാ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ട്രെ​യി​നി​ങ് ആ​ണ് ഇ​ത്. ര​ണ്ടാം ഘ​ട്ട ട്രെ​യി​നി​ങ് ന​ല്‍​കി​യ സെ​ന്‍റ​റു​ക​ളി​ല്‍ ത​ന്നെ വി​വി​ധ സ​മ​യ ക്ര​മ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.​

ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​കും. വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഐഡി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം ക​രു​ത​ണം. ഡ്യൂ​ട്ടി ല​ഭി​ച്ച എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും കൃ​ത്യ​മാ​യി പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു .