പ്ലാ​വി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Friday, December 9, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: ശി​ഖ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നാ​യി ക​യ​റി​യ​തി​നി​ടെ പ്ലാ​വി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി ഹ​മീ​ദാ​ണ് (55) പ്ലാ​വി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. ഏ​ക​ദേ​ശം 30 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ്ലാ​വി​ൽ ക​യ​റി​യ ഹ​മീ​ദി​ന് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.
കു​ല​ശേ​ഖ​ര​പ​തി​യി​ലെ ഒ​രു വീ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്ന പ്ലാ​വി​ൽ നി​ന്നു ശി​ഖ​രം മു​റി​ച്ചു​മാ​റ്റു​ന്പോ​ഴാ​ണ് സം​ഭ​വം. വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​സ​ഫ് തോ​മ​സും സം​ഘ​വും കോ​വ​ണി​യി​ലൂ​ടെ മു​ക​ളി​ൽ ക‍​യ​റി ഹ​മീ​ദി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു.

ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം

വെ​ച്ചൂ​ച്ചി​റ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യം ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ പൊ​തു​വി​ജ്ഞാ​നം ക്വി​സ് മ​ത്സ​രം 20നു ​ന​ട​ത്തും. അം​ഗീ​കൃ​ത സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്പ​ത്, 10, 11, 12 ക്ലാ​സു​ക​ളി​ലെ ര​ണ്ട് കു​ട്ടി​ക​ള​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
ഒ​ന്നാം സ​മ്മാ​നം 5000 രൂ​പ. ര​ണ്ടാം സ​മ്മാ​നം 3000 രൂ​പ. മൂ​ന്നാം സ​മ്മാ​നം 2000 രൂ​പ. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള​ള വി​ദ്യാ​ല​യ​ങ്ങ​ള്‍ httsp://forms.gle/G5eJKSPBfhhCehr66 എ​ന്ന ലി​ങ്കി​ല്‍ 15ന് ​മു​ന്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9074861117.