അ​ദാ​നി​ക്കെ​തി​രേ ജെ​പി​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: വി​ശ്വ​നാ​ഥ പെ​രു​മാ​ൾ
Saturday, March 18, 2023 10:21 PM IST
റാ​ന്നി: അ​ദാ​നി​യ്ക്കെ​തി​രേ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഹാ​ത്ത് സേ ​ഹാ​ത്ത് ജോ​ഡോ പ​ദ​യാ​ത്ര റാ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യു​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ, വൈ​ദ്യു​ത നി​ല​യ​ങ്ങ​ൾ, പാ​ച​ക വാ​ത​ക - ഇ​ന്ധ​ന ക​രാ​റു​ക​ൾ, പ്ര​തി​രോ​ധ ക​രാ​റു​ക​ൾ ക​ൽ​ക്ക​രി ഖ​ന​ന അ​നു​മ​തി​ക​ൾ തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യും, ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​ദാ​നി​ക്ക് തീ​റെ​ഴു​തി ക്കൊ​ടു​ക്കു​ക​യും ആ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ക​രു​ക​യും ചെ​യ്യു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ​പോ​ലും ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് രാ​ജു മ​രു​തി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എം.​എം. ന​സീ​ർ, പ​ഴ​കു​ളം മ​ധു, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പി. ​മോ​ഹ​ൻ​രാ​ജ്, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ടി.​കെ. സാ​ജു, കെ. ​ജ​യ​വ​ർ​മ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, കാ​ട്ടൂ​ർ അ​ബ്ദു​ൽ സ​ലാം, ലാ​ലു ജോ​ൺ, റെ​ജി താ​ഴ​മ​ൺ, ജെ​സി അ​ല​ക്സ്‌, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, രാ​ജ​ൻ നീ​റം​പ്ലാ​ക്ക​ൽ, ടി.​കെ. ജെ​യിം​സ്, പ്ര​കാ​ശ് തോ​മ​സ്, റോ​യി കൊ​ല്ല​മു​ള, ഫ്രെ​ഡി ഉ​മ്മ​ൻ, അ​നി​താ അ​നി​ൽ​കു​മാ​ർ, അ​ന്ന​മ്മ തോ​മ​സ്, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, ജോ​ൺ ഏ​ബ്ര​ഹാം, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, സാം​ജി ഇ​ട​മു​റി, ബെ​ന്നി മാ​ട​ത്തും​പ​ടി, ഷി​ന്‍റു തേ​നാ​ലി​ൽ, അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ൽ, ആ​ൻ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.