ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് തീ​ർ‌​ഥാ​ട​ന​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു
Saturday, March 18, 2023 10:23 PM IST
ചു​ങ്ക​പ്പാ​റ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യെ ദീ​ർ​ഘ​കാ​ലം ന​യി​ച്ച ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ വി​യോ​ഗം ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കും പൊ​തു​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ട​മെ​ന്ന് ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന സ​മി​തി. മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ക​രു​വ​ള്ളി​ക്കാ​ട് കു​രി​മ​ല തീ​ർ‌​ഥാ​ട​ന സ​മി​തി​യും ചു​ങ്ക​പ്പാ​റ ഐ​ക്യ ക്രി​സ്തീ​യ ഫോ​റ​വും അ​നു​ശോ​ചി​ച്ചു.

ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തെ മാ​ർ പ​വ്വ​ത്തി​ൽ ഏ​റെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ പേ​രി​ലു​ള്ള കു​രി​ശു​മ​ല​യി​ലേ​ക്കു ഭ​ക്തി​നി​ർ​ഭ​ര​മാ​യ യാ​ത്ര ന​ട​ത്തു​ന്ന​തി​ലെ അ​നു​ഗ്ര​ഹം അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു. നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന കു​രി​ശു​മ​ല യാ​ത്ര​യി​ൽ പ​ല​ത​വ​ണ അ​ദ്ദേ​ഹം ത​ന്നെ നേ​തൃ​ത്വം ന​ൽ​കി.