ആ​രോ​പ​ണം സ​ത്യ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു: ഡി​സി​സി
Friday, April 26, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി ശ്ര​മി​ക്കു​ന്നു​വെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്ത ന​ട​പ​ടി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ള്‍ സി​പി​എ​മ്മി​നു ചോ​ര്‍​ത്തി ന​ല്‍​കി​യ​ത് ഗു​രു​ത​ര​മാ​യ അ​ട്ടി​മ​റി​യി​ലേ​ക്കാ​ണ് വി​ര​ല്‍​ചൂ​ണ്ടു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​മ്പ് കോ​ന്നി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ ര​ഹ​സ്യ​യോ​ഗം ചേ​രു​ക​യും ക​ള്ള​വോ​ട്ടി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത വി​വ​രം പ​രാ​തി​യാ​യി അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെന്നും കൊച്ചുപറന്പിൽ പറഞ്ഞു.