യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ര്‍​ദി​ച്ച ഗു​ണ്ടാ​സം​ഘം പി​ടി​യി​ല്‍
Friday, April 26, 2024 3:22 AM IST
തി​രു​വ​ല്ല: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കു​രി​ശു​ക​വ​ല ശ​ങ്ക​ര​മം​ഗ​ലം താ​ഴ്ച​യി​ല്‍ രാ​ഹു​ല്‍ (കൊ​യി​ലാ​ണ്ടി രാ​ഹു​ല്‍-29), കു​റ്റ​പ്പു​ഴ പാ​പ്പാ​ന​വേ​ലി​ല്‍ വീ​ട്ടി​ല്‍ സു​ബി​ന്‍ (26), കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍ ക​രു​ണാ​ല​യ​ത്തി​ല്‍ ദീ​പു​മോ​ന്‍ (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നാ​പു​ര​ത്ത് ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. തൃ​ശൂ​ര്‍ മ​ണ്ണു​ത്തി ത​ത്ത്യാ​ലി​ക്ക​ല്‍ ശ​ര​ത്തി​നെ കു​റ്റ​പ്പു​ഴ​യ്ക്ക് സ​മീ​പ​ത്തു നി​ന്നാ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പാ​യി​പ്പാ​ട് നി​ന്നു തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ശ​ര​ത് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ ശേ​ഷം ഇ​യാ​ളെ അ​തേ കാ​റി​ല്‍ ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ശേ​ഷം ശ​ര​ത്തി​നെ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റോ​ടെ ക​വി​യൂ​ര്‍ മാ​ക്കാ​ട്ടി ക​വ​ല​യി​ല്‍ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച ശേ​ഷം കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.