ടോ​റ​സ് ത​ട്ടി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Friday, April 12, 2024 10:49 PM IST
മാ​വേ​ലി​ക്ക​ര: ടോ​റ​സ് ലോ​റി ത​ട്ടിവീ​ഴ്ത്തി​യ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ന്‍​ച​ക്രം ക​യ​റി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ചെ​റി​യ​നാ​ട് ചെ​റു​വ​ല്ലൂ​ര്‍ ത​ട്ട​യ്ക്കാ​ട്ട് വ​ട​ക്ക​തി​ല്‍ അ​മൃ​ത​വി​ഹാ​റി​ല്‍ ടി.​പി. ശി​വ​ന്‍​കു​ട്ടി നാ​യ​ര്‍ (69) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളിയാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ പു​തി​യ​കാ​വ് പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ലോ​റി​യു​ടെ മ​ധ്യ​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി വീ​ണ ശിവൻകുട്ടിയുടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി​യു​ടെ പി​ന്‍​ച​ക്രം ക​യ​റു​ക​യാ​യി​രു​ന്നു.

അ​ടു​ത്തു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് ആം​ബു​ല​ന്‍​സ് വ​രു​ത്തി ശി​വ​ന്‍​കു​ട്ടി​നാ​യ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ ഓ​ടി ര​ക്ഷ​പ്പെട്ട ടോ​റ​സ് ലോ​റി ഡ്രൈ​വ​ര്‍ ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി ര​ജ​നി​വി​ലാ​സ​ത്തി​ല്‍ സ​തീ​ഷ് ച​ന്ദ്ര​ന്‍ (44) പി​ന്നീ​ട് മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. ഇ​യാ​ള്‍​ക്കെ​തി​രേ മ​ന​ഃപൂര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ശി​വ​ന്‍​കു​ട്ടി​നാ​യ​രു​ടെ ഭാ​ര്യ: സു​ധാ​മ​ണി. മ​ക​ന്‍: മ​ഹേ​ഷ് നാ​യ​ര്‍. മ​രു​മ​ക​ള്‍: ര​ച​ന മ​ഹേ​ഷ്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.