മാ​​മ്മൂ​​ട് ത​​കി​​ടി​​യി​​ലെ മ​​ണ്ണെ​​ടു​​പ്പ്: യു​​ഡി​​എ​​ഫ് ധ​​ര്‍​ണ ഇ​​ന്ന്
Sunday, April 21, 2024 6:29 AM IST
മാ​​മ്മൂ​​ട്: വ​​രാ​​ക്കു​​ന്ന് ത​​കി​​ടി ഭാ​​ഗ​​ത്ത് കു​​ന്നി​​ടി​​ച്ചു​​ള്ള മ​​ണ്ണെ​​ടു​​പ്പി​​നെ​​തി​​രേ ജ​​ന​​കീ​​യ സ​​മ​​ര​​സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചു. സ​​മ​​ര​​സ​​മി​​തി കോ-​​ഓ​​ഡി​​നേ​​റ്റ​​ര്‍ സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​സ്റ്റി​​ന്‍ പാ​​റു​​ക​​ണ്ണി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ​​ര​​സ​​മി​​തി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണാ​​യി വാ​​ര്‍​ഡ് മെം​​ബ​​ര്‍ ആ​​ന്‍​സി ജോ​​സ​​ഫ് കൂ​​ട്ടി​​യാ​​നി​​ക്ക​​ലി​​നെ​​യും ക​​ണ്‍​വീ​​ന​​റാ​​യി ജോ​​ബ് മു​​ര്യ​​യ​​ന്‍​കാ​​വു​​ങ്ക​​ലി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ക​​മ്മ​​റ്റി അം​​ഗ​​ങ്ങ​​ളാ​​യി ജയിം​​സ്‌​​കു​​ട്ടി പു​​ളി​​ക്ക​​ശേ​​രി, ബി​​നു അ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ല്‍, എ.​​സി. തോ​​മ​​സ് ഏ​​ത്ത​​ക്കാ​​ട്, ഷാ​​ജി തു​​ണ്ടി​​പ്പ​​റ​​മ്പി​​ല്‍, ജോ​​സു​​കു​​ട്ടി തു​​രു​​ത്തി​​പ​​റ​​മ്പി​​ല്‍, ജി​​ജോ മ​​റാ​​ട്ടു​​കു​​ളം, ജോ​​യി​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍, റ്റി​​ട്ടു ജോ​​സ​​ഫ് ആ​​ലു​​മ്മൂ​​ട്ടി​​ല്‍, ജോ​​സ് പാ​​റു​​ക​​ണ്ണി​​ല്‍ എ​​ന്നി​​വ​​രെ​​യും തെ​​രെ​​ഞ്ഞെ​​ടു​​ത്തു.

മാ​​മ്മൂ​​ട് മാ​​നി​​ല വ​​രാ​​ക്കു​​ന്ന് ഭാ​​ഗ​​ത്തെ മ​​ണ്ണെ​​ടു​​പ്പി​​നെ​​തി​​രേ​​യും മ​​ണ്ണു​​മാ​​ഫി​​യ​​യു​​ടെ അ​​ക്ര​​മ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചും യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​മ​​ണ്ണെ​​ടു​​പ്പ് പ്ര​​ദേ​​ശ​​ത്ത് ധ​​ര്‍​ണ സ​​മ​​രം ന​​ട​​ത്തും. കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​അ​​ഗം വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.