ഉമ്മൻ ചാണ്ടി സപ്തതി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
1549261
Friday, May 9, 2025 7:46 AM IST
കോട്ടയം: കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഗമ്പടം ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള സപ്തതി സ്മാരക ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
2014ല്‍ ഉമ്മന്‍ ചാണ്ടിക്കു 70 വയസ് തികഞ്ഞതിന്റെ ആദരസൂചകമായിട്ടാണ് നഗരസഭാ സ്മാരക ഓഡിറ്റോറിയം എന്ന പേരില്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നെങ്കിലും കെട്ടിടം ഓഡിറ്റോറിയമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം ഈ ഭരണ സമിതിയുടെ സമയത്താണ് പൂര്‍ത്തിയാക്കിയത്.
300 പേര്‍ക്കു ഒരേസമയം ഇരിക്കാവുന്ന എസി ഓഡിറ്റോറിയമാണിത്. വാടകയിനത്തില്‍ 8000 രൂപയും ജിഎസ്്ടിയുമാണ് ഈടാക്കുന്നത്. .നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ സിന്‍സി പാറേല്‍, ബിന്ദു സന്തോഷ്കുമാര്‍,
എം.പി. സന്തോഷ്കുമാര്‍, സാബു മാത്യു, ജൂലിയസ് ചാക്കോ, ജയമോള്‍ ജോസഫ്, ധന്യമ്മ രാജ്, ലിസി കുര്യന്, മോളിക്കുട്ടി സെബാസ്റ്റ്യന്‍, ലിസി മണിമല, ടി.സി. റോയി, ടോം കോര അഞ്ചേരില്‍, ഷൈനി ഫിലിപ്, എന്‍. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.