സ്രാങ്ക് കിഷോർ കുമാറിനെ ആദരിച്ചു
1549270
Friday, May 9, 2025 7:55 AM IST
കുമരകം: പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിം ഫെഡറേഷന്റെ നാലാമത് മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ആൻഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നാലു സ്വർണമെഡലുകൾ കരസ്ഥമാക്കിയ കുമരകം -മുഹമ്മ റൂട്ടിലെ സ്രാങ്ക് കിഷോർ കുമാറിനെ ആദരിച്ചു.
ഇന്നലെ രാവിലെ 10.30ന് ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്മാസ്റ്റർ ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്റ്റാഫ് കമ്മിറ്റിയാണ് കിഷോർ കുമാറിനെ ആദരിച്ചത്.
കമ്മിറ്റി പ്രസിഡന്റ് മനോജ്, പി.ആർ. സന്തോഷ് കുമാർ, രാധാകൃഷ്ണൻ, കെ.കെ. രാജേഷ്, ടി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.