ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശത്തിനു തുടക്കം
1549275
Friday, May 9, 2025 7:55 AM IST
കടുത്തുരുത്തി: സമൂഹത്തിലെ പിന്നാക്കാവസ്ഥയിലുള്ളവരുടെ സമഗ്ര വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലയില്‍ നടപ്പാക്കുന്ന ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം പദ്ധതികള്‍ക്ക് തുടക്കമായി.
മാന്‍വെട്ടം സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ജോസഫ്, വികാരി ഫാ. തോമസ് കക്കാട്ട് തടം, ഫാ. ജോണ്‍ കുഴിക്കണ്ണി, ശോഭ ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പദ്ധതികള്‍ക്കു തുടക്കംകുറിച്ചു കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഓര്‍ത്തോ, ഇഎന്‍ടി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, പള്‍മനോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു.