അംശദായം ഓണ്‍ലൈനായി അടയ്ക്കാം
1549264
Friday, May 9, 2025 7:46 AM IST
കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോര്‍ഡില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള 57037145715 എന്ന അക്കൗണ്ട് നമ്പറിലേക്ക് അംശദായം അടയ്ക്കുന്നത് അവസാനിപ്പിച്ചു.
ജില്ലാ ഓഫീസില്‍നിന്ന് അംഗത്വം എടുത്തിട്ടുള്ളവര്‍ ഈ അക്കൗണ്ടിലേക്ക് അംശദായം അടയ്ക്കാന്‍ പാടില്ലെന്നും ജൂലൈ 31നുള്ളില്‍ അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്വേറില് ഡേറ്റാ എന്‍ട്രി നടത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഇതുവരെയുള്ള അംശദായത്തുക ഓഫീസില്‍നിന്ന് അപ്രൂവ്ചെയ്ത് വാങ്ങണം. ഓഗസ്റ്റ് മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. അതിനാല്‍, എല്ലാ അംഗങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഫോട്ടോ,
ആധാര്‍ കോപ്പി, ബാങ്ക് പാസ്ബുക്ക് സിംഗിള്‍ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ, ക്ഷേമനിധി ഐ.ഡി. കാര്‍ഡ് (ഒറിജിനല്‍), മുഴുവന്‍ അടവുരേഖകള്, നോമിനിയുടെ പേരും വയസും എന്നീ രേഖകളുമായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെടണം. 0481-2300762.