കാ​ഴ്ചപ​രി​മി​ത​ർ​ക്കു സൗ​ജ​ന്യ സം​ഗീ​ത നൃ​ത്ത ക​ലാ​ല​യം
Sunday, April 28, 2024 7:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: ക​ണ്ണ് കാ​ണാ​ത്ത​വ​ർ​ക്കാ​യി സൗ​ജ​ന്യ സം​ഗീ​ത നൃ​ത്തം പ​ഠി​പ്പി​ക്കാ​ൻ ഭി​ന്ന വൈ​ഭ​വ വി​ക​സ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടു​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത നൃ​ത്ത ക​ലാ​ല​യം സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​ൻ ക​രീം പ​ന്നി​ത്ത​ടം ഉ​ദ്​ഘാ​ട​നം ചെ​യ്തു. ​ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത പ്ര​സാ​ദ് സം​ഗീ​തനൃ​ത്ത ക്ലാ​സിനു തു​ട​ക്കംകു​റി​ച്ചു.​

യുഎ​സ്പി പ്ല​യ​ർ, റേ​ഡി​യോ, ഫോ​ൺ ഭ​ക്ഷ​ണ കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.​ വി ഫോ​ർ പ്ര​സി​ഡ​ന്‍റ് ലൈ​ല ഷാ​ജി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മാ​ന​വ സേ​വാ മ​ഠം ചെ​യ​ർ​മാ​ൻ ത​മ്പാ​ൻ ദാ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ട്യൂ​ബ​ർ ജോ​ബി ചു​മ​ന്നമ​ണ്ണ്, കെ.​പി.​ ശാ​ലി, ഷാ​ജു കെ.​ തോ​മാ​സ്, കെ.​എ​സ്.​ വി​നോ​ദ്, ഷൈ​ല​ജ, ജ​യ​കു​മാ​ർ എ​ട​ക്ക​ള​ത്തൂ​ർ, ഷാ​ജി ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.