ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യില്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, April 28, 2024 7:18 AM IST
ക​രു​വ​ന്നൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ മേ​യ് നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി.

നാ​ലി​നു രാ​വി​ലെ 6.30നു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍. ഫാ. ​വി​ല്‍​സ​ന്‍ എ​ലു​വ​ത്തി​ങ്ക​ല്‍ കൂ​ന​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10നു ​പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണം, സ്ഥൈ​ര്യ​ലേ​പ​നം, ദി​വ്യ​ബ​ലി. വൈ​കീ​ട്ട് 4.30നു ​വ​ള എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് 7.30നു ​സ​മാ​പി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 6.15നു ​നേ​ര്‍​ച്ച​പ്പാ​യ​സം വെ​ഞ്ച​രി​പ്പ്, 6.30നു ​ദി​വ്യ​ബ​ലി. 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​നെ​വി​ന്‍ ആ​ട്ടോ​ക്കാ​ര​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് സ​ന്ദേ​ശം ന​ല്‍​കും. വൈ​കീ​ട്ട് 5.30ന് ​ഇ​ട​വ​ക​ദി​നാ​ഘോ​ഷം ഫാ. ​വ​ര്‍​ഗീ​സ് ചാ​ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റി​നു രാ​വി​ലെ 6.30നു ​പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ​ദി​വ്യ​ബ​ലി, ഒ​പ്പീ​സ്. 12ന് ​എ​ട്ടാ​മി​ടം ഊ​ട്ടു​തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​.

9.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ദി​വ്യ​ബ​ലി​ക്കു ഫാ. ​ജോ​സ​ഫ് കി​ഴ​ക്കും​ത​ല കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് 6.30ന് ​പ്ര​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി ഒ​രു​ക്കു​ന്ന ഡി​ജെ ഫ്യൂ​ഷ​ന്‍ നൈ​റ്റ് ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ആ​ന്‍റോ പോ​ട്ടോ​ക്കാ​ര​ന്‍, വി​ന്‍​സ​ന്‍റ് ആ​ലു​ക്ക​ല്‍, ടോ​ബി തെ​ക്കൂ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.