ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രം: നാ​ല​മ്പ​ലം ശീ​തീ​ക​രി​ച്ച​തു ഭ​ക്ത​ർ​ക്കു സ​മ​ർ​പ്പി​ച്ചു
Sunday, April 28, 2024 7:28 AM IST
ഗു​രു​വാ​യൂ​ര്‍:​ ക്ഷേ​ത്രം നാ​ല​മ്പ​ലം ശീ​തീ​ക​രി​ച്ച് ഭ​ക്ത​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​കെ.​വി​ജ​യ​ന്‍ സ്വി​ച്ചോ​ണ്‍ നി​ര്‍​വ​ഹി​ച്ചു.​

ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​ മ​നോ​ജ്, കെ.​ആ​ര്‍.​ ഗോ​പി​നാ​ഥ്, മ​നോ​ജ് ബി.​നാ​യ​ര്‍, വി.​ജി.​ര​വീ​ന്ദ്ര​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​പി.​ വി​ന​യ​ന്‍, ക്ഷേ​ത്രം ഡെ​. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​മോ​ദ് ക​ള​രി​യ്ക്ക​ല്‍, സ്‌​പോ​ണ്‍​സ​ര്‍ തി​രു​പ്പൂ​ര്‍ ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ദേ​വ​സ്വം എ​ന്‍​ജി​നീ​യ​ര്‍​മാ​രും സം​ബ​ന്ധി​ച്ചു.​ പ​ള​നി മാ​തൃ​ക​യി​ല്‍ എ​യ​ര്‍ കൂ​ള​ര്‍ സം​വി​ധാ​ന​മാ​ണ് ശീ​തീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.​ ചു​റ്റ​മ്പ​ല​വും ഭ​ണ്ഡാ​രം എ​ണ്ണ​ല്‍ ഹാ​ളും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ശീ​തീ​ക​രി​ക്കും.