കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു
Sunday, April 28, 2024 7:28 AM IST
കൊ​ട​ക​ര: ഫ്ലെെ ഓ​വ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പാ​ഞ്ഞു​ക​യ​റി മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഏ​താ​നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പ​റ്റി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രികി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. റോ​ഡ​രികി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി സം​സാ​രി​ച്ചുനി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ഴി​ക്കാ​ണി സ്വ​ദേ​ശി രാ​ജീ​വ്, ഭാ​ര്യ ജ​യ​പ്ര​ഭ എ​ന്നി​വ​ര്‍​ക്കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍​ക്കും പ​രി​ക്കേ​റ്റു. കാ​ര്‍ പാ​ഞ്ഞുവ​രു​ന്ന​തുക​ണ്ട് റോ​ഡ​രികി​ല്‍ നി​ന്നി​രു​ന്ന​വ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. കൊ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.