ആ​മ്പ​ല്ലൂ​ര്‍ സി​ഗ്ന​ലി​ല്‍ അ​ഞ്ചു​ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു
Sunday, April 28, 2024 7:28 AM IST
ആ​മ്പ​ല്ലൂ​ര്‍: സി​ഗ്ന​ലി​ല്‍ ര​ണ്ടു​ കാ​റും ര​ണ്ടു​ ലോ​റി​യും ഒ​രു ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു. ഇന്നലെ പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഫോ​ര്‍​ച്യൂ​ണ​ര്‍ കാ​റി​ലും ലോ​റി​യി​ലും നി​യ​ന്ത്ര​ണം​വി​ട്ട ടോ​റ​സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലും ഇ​ടി​ച്ചു​ക​യ​റി. കോ​ട്ട​യ​ത്തു​നി​ന്നും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി ബം​ഗളൂരു വി​ലേ​ക്ക് പോ​യി​രു​ന്ന ഫോ​ര്‍​ച്യൂ​ണ​ര്‍ കാ​ര്‍ യാ​ത്രി​ക​ര്‍​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെതു​ട​ര്‍​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചു. പു​തു​ക്കാ​ടു​നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും​ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.