തൃ​ശൂ​രി​ലെ പോ​ളിം​ഗ് 72.9%; 4.96% കു​റ​വ്
Sunday, April 28, 2024 7:28 AM IST
തൃ​ശൂ​ർ: പോ​സ്റ്റ​ൽ വോ​ട്ടു​ക​ള​ട​ക്കം എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 72.9 ആ​യി ഉ​യ​ർ​ന്നു. 77.86 ശ​ത​മാ​ന​മാ​ണു ക​ഴി​ഞ്ഞ​ത​വ​ണ പോ​ൾ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ 4.96 ശ​ത​മാ​ന​മാ​ണു പോ​ളിം​ഗ് കു​റ​ഞ്ഞ​ത്.

14,83,055 വോ​ട്ട​ർ​മാ​രി​ൽ 10,81,125 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 7,08,317 പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 5,09,052 പേ​രും (71.87 ശ​ത​മാ​നം) 7,74,718 സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 5,72,067 പേ​രും (73.84 ശ​ത​മാ​നം) വോ​ട്ട് ചെ​യ്തു. ഗു​രു​വാ​യൂ​ർ- ഒ​ന്ന്, നാ​ട്ടി​ക- മൂ​ന്ന്, ഇ​രി​ങ്ങാ​ല​ക്കു​ട- ര​ണ്ട് എ​ന്നി​ങ്ങ​നെ ആ​റു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും (30 ശ​ത​മാ​നം) സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ക​ണ​ക്ക്- പു​രു​ഷ​ൻ, സ്ത്രീ, ​ആ​കെ പോ​ൾ ചെ​യ്ത വോ​ട്ട് ക്ര​മ​ത്തി​ൽ: ഗു​രു​വാ​യൂ​ർ - 69512, 85347, 154860. മ​ണ​ലൂ​ർ - 78296, 88760, 167056. ഒ​ല്ലൂ​ർ - 76677, 80645, 157322. തൃ​ശൂ​ർ- 63252, 68604, 131856. നാ​ട്ടി​ക- 74176, 85404, 159583. ഇ​രി​ങ്ങാ​ല​ക്കു​ട- 71547, 81560, 153109. പു​തു​ക്കാ​ട്- 75592, 81747, 157339.