എസ്എസ്എൽസി പരീക്ഷാഫലം; തൃശൂരിൽ 99.48 ശതമാനം വിജയം
1549333
Saturday, May 10, 2025 1:07 AM IST
തൃശൂർ: ജില്ലയിൽ എസ്എസ്എൽസിക്ക് 99.48 ശതമാനം വിജയം. 5253 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്. തൃശൂർ ഉപജില്ല - 1683, ഇരിങ്ങാലക്കുട- 2042, ചാവക്കാട്- 1528 എന്നിങ്ങനെയാണു ഫുൾ എ പ്ലസ് നേടിയവർ. മൂന്ന് ഉപജില്ലകളിലും ആണ്‍കുട്ടികളുടെ ഇരട്ടിയിലേറെ പെണ്‍കുട്ടികൾ ഫുൾ എ പ്ലസ് നേടി.
ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 35963 വിദ്യാർഥികളിൽ 18235 ആണ്‍കുട്ടികളും 17541 പെണ്കുട്ടികളുമടക്കം 35776 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഇരിങ്ങാലക്കുട ഉപജില്ലയിൽ ആകെ 10842 പേർ പരീക്ഷയെഴുതിയതിൽ 5489 ആണ്‍കുട്ടികളും 5341 പെണ്കുട്ടികളുമടക്കം 10830 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 99.89 ആണു വിജയശതമാനം. ചാവക്കാട് 15290 പേരിൽ 7821 ആണ്‍കുട്ടികളും 7329 പെണ്കുട്ടികളുമടക്കം 15150 (99.64 ശതമാനം) പേരും, തൃശൂർ ഉപജില്ലയിൽ 98321 പേരിൽ 4925 ആണ്‍കുട്ടികളും 4871 പെണ്കുട്ടികളുമടക്കം 9796 (99.64 ശതമാനം) പേരും ഉപരിപഠനത്തിനു യോഗ്യത നേടി.
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 66 വിദ്യാർഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹതനേടി.