ദേവാലയങ്ങളിൽ തിരുനാൾ
1549342
Saturday, May 10, 2025 1:07 AM IST
പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ
പറപ്പൂർ: സെന്റ്് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി. ഇന്നലെ വൈകീട്ട് തിരുനാൾ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ഇന്നു വൈകീ ട്ട് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധരുടെ കൂടുതുറക്കൽ ശുശ്രൂഷ നടക്കും.
നാളെ തിരുനാൾദിനത്തിൽ രാവിലെ 10.30 ന് ഫാ. തേജസ് കുന്നപ്പിള്ളി ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് നാലിന് ആഘോഷമായ തിരുനാൾപ്രദക്ഷിണം. 12 ന് ഇടവക ദിനാഘോഷം. വികാരി ഫാ. സെബി പുത്തൂർ, അസി. വികാരി ഫാ. ക്രിസ്റ്റോ മഞ്ഞളി, തിരുനാൾ ജനറൽ കൺവീനർ പി.എ. ഷാജു, നടത്തുകൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകും.
ചിറ്റിലപ്പിള്ളി
സെന്റ് റീത്താസ്
ചിറ്റിലപ്പിള്ളി: സെന്റ് റീത്താസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ റീത്തയുടെ ഊട്ടുതിരുനാളിനു തൃശൂര്‍ അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍ കൊടിയേറ്റി. 17, 18 തീയതികളിലാണ് തിരുനാൾ.
തിരുനാള്‍ദിനത്തില്‍ രാവിലെ 10 നു നടക്കുന്ന ആഘോഷമായ തിരുനാള്കുര്ബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. വിശ്വാസപരിശീലന അതിരൂപത ഡയറക്ടര്‍ ഷൈജു തൈക്കാട്ടില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും.