ഹൈടെക് പകിട്ടിൽ തിരുവില്വാമലയിലെ വഴിയോരവിശ്രമകേന്ദ്രം; ഉദ്ഘാടനം ഇന്ന്
1549343
Saturday, May 10, 2025 1:07 AM IST
തിരുവില്വാമല: ഗ്രാമപഞ്ചായത്ത് സംസ്ഥാന ടൂറിസം വകുപ്പിന്റെയും ശുചിത്വ മിഷൻന്റെയും സഹായത്തോടെ പണി പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക് ) കെട്ടിടം ഇന്നു രാവിലെ 10 ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനാകും. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ശീതീകരിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് കാട്ടുകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു മുൻവശത്ത് ഗ്രാമപഞ്ചായത്ത് മനോഹരമായ കെട്ടിടം നിർമിച്ചിരിക്കുന്നത്. തിരുവില്വാമലയുടെ ടൂറിസം സാധ്യതകൾക്കു നിറം പകരാൻ ഈ കേന്ദ്രത്തിനു കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം. ഉദയൻ പറഞ്ഞു.