നവരാത്രി ഉ​ത്സ​വ അ​വ​ധി: ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്
Tuesday, October 4, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​ജ​യ​ന്തി, ആ​യു​ധ​പൂ​ജ തു​ട​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി പ്ര​മാ​ണി​ച്ച് കോ​യ​ന്പ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും യാ​ത്ര​ക്കാ​രു​ടെ വ​ൻ തി​ര​ക്ക്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് നെ​ല്ലൈ, ട്രി​ച്ചി, തൂ​ത്തു​ക്കു​ടി, മ​ധു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.
അ​തി​നാ​ൽ കോ​യ​ന്പ​ത്തൂ​രി​ലെ സി​ങ്ക​ന​ല്ലൂ​ർ, ഗാ​ന്ധി​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​ൻ, തി​രു​വ​ള്ളു​വ​ർ ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം സിം​ഗ​ന​ല്ലൂ​രി​ൽ നി​ന്ന് ട്രി​ച്ചി, തേ​നി, മ​ധു​ര, വി​രു​ദു​ന​ഗ​ർ, നെ​ല്ലാ​യി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഗാ​ന്ധി​പു​ര​ത്ത് നി​ന്ന് സേ​ലം, നാ​മ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും 40 ബ​സു​ക​ൾ അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തി. അ​ധി​ക ബ​സു​ക​ൾ ഓ​ടി​ച്ചി​ട്ടും ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ആ​ളു​ക​ൾ​ക്ക് നീ​ണ്ട ക്യൂ​വി​ൽ നി​ല്ക്കേ​ണ്ടി വ​ന്നു. ഇ​തു പ​രി​ഗ​ണി​ച്ച്് ഗ​താ​ഗ​ത വ​കു​പ്പ് ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ 70 ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സ് ന​ട​ത്തി.