കോയന്പത്തൂരിൽ വോട്ടെടുപ്പ് സമാധാനപരം
Saturday, April 20, 2024 1:32 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വോട്ടെടുപ്പ് സമാധാനപരം. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.​ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി സിം​ഗാ​യി രാ​മ​ച​ന്ദ്ര​ൻ വ​ര​ദ​രാ​ജ​പു​രം ഗ​വ​. ഹൈ​സ്‌​കൂ​ളി​ലും ഡി​എം​കെ സ്ഥാ​നാ​ർ​ഥി ഗ​ണ​പ​തി രാ​ജ്കു​മാ​ർ ഗ​ണ​പ​തി ഏ​രി​യ​യി​ലെ എ​സ്ഇ​എ​സ് പ്രൈ​വ​റ്റ് സ്‌​കൂ​ളി​ലും മു​ൻ മ​ന്ത്രി എ​സ്.പി. ​വേ​ലു​മ​ണി സു​കു​ണാ​പു​രം ഗ​വ​. ഹൈ​സ്‌​കൂ​ളി​ലും ബി​ജെ​പി നേതാവ്​ വാ​ന​തി ശ്രീ​നി​വാ​സ​ൻ ദാ​ദാ​ബാ​ദ് ഏ​രി​യ​യി​ലെ കാ​മ​രാ​ജ് സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.​

കോ​യ​മ്പ​ത്തൂ​ർ മു​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം പി.ആ​ർ. ന​ട​രാ​ജ​ൻ വ​നി​താ പോ​ളി​ടെ​ക്‌​നി​ക് കോ​ളജി​ലും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തി​രു​പ്പൂ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥിയുമായ എ ​.പി. മു​രു​കാ​ന​ന്ദം സി​ത്താ​പു​ത്തൂ​ർ ഗ​വ​. ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലും നാം ​ത​മി​ഴ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​ലാ​മ​ണി ജ​ഗ​ന്നാ​ഥ​ൻ കാ​ള​പ്പ​ട്ടി​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.