ഹിന്ദി സിനിമ– സീരിയല്‍ താരം സഞ്ചിത ഉഗാലെയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച നലാസോപാര ഈസ്റ്റിലെ അചോലെ ഗ്രാമത്തിലുള്ള വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുങ്കും ഭാഗ്യ, വാഗ്ലെ കി ദുനിയ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് സഞ്ചിത.
ഞായറാഴ്ച വൈകുന്നേരം ഏഴിനും 7:30 നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങുകയായിരുന്നു.
ഉടൻ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേർന്ന് വസായ്- വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
Tags : Sanchita Ugale commits suicide Actress