x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യി​ലെ പ്ര​ശ്നം, മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യു​ള്ള അ​റി​വ് മാ​ത്രം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്  


Published: May 25, 2026 08:51 AM IST | Updated: May 25, 2026 08:52 AM IST

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ നി​ല​വി​ലെ പ്ര​ശ്നം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യു​ള്ള അ​റി​വ് മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സാം​സ്കാ​രി​ക-​സി​നി​മ വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

അ​മ്മ സം​ഘ​ട​ന​യി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

സി​നി​മ ന​യം പ​ഠി​ക്കു​മെ​ന്നും സി​നി​മ മേ​ഖ​ല​യി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കും. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കും.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ കേ​വ​ല പ്ര​ശ​സ്തി​ക്ക​പ്പു​റം ഭ​ര​ണ​മി​ക​വു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ഈ ​പ​ദ​വി വ​ഹി​ച്ച പ​ല​രും അ​ങ്ങോ​ട്ട് വ​രാ​റെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ഭ​ര​ണ​മി​ക​വു​ള്ള​വ​ർ വ​ര​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : amma association pc vishnunadh

Recent News

Corehub Up