x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​സ്ക​റ്റി​നും ബി​രി​യാ​ണി​ക്കും കൈ​നീ​ട്ടാ​ത്ത ഒ​രു​വ​ൻ; ലോ​റ​ൻ​സി​നെ വി​മ​ർ​ശി​ച്ച് ചേ​ര​ൻ


Published: June 16, 2026 10:41 AM IST | Updated: June 16, 2026 10:41 AM IST

ത​മി​ഴ്നാ​ട് ടി​വി​കെ സ​ർ​ക്കാ​രി​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ ജ​ന​ങ്ങ​ളെ തെ​രു​വു​നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ന​ട​ൻ രാ​ഘ​വ ലോ​റ​ൻ​സ്.

താ​ൻ ഉ​ദ്ദേ​ശി​ച്ച കാ​ര്യം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ലോ​റ​ൻ​സ് രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും വോ​ട്ട​ർ​മാ​രെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ചേ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലോ​റ​ൻ​സി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. 

സി​നി​മ​യ്ക്ക് പു​റ​മെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ലോ​റ​ൻ​സ്, ന​ട​നും ടി.​വി.​കെ നേ​താ​വു​മാ​യ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. തൃ​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഘ​വ ലോ​റ​ൻ​സ് മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് പു​തി​യ വി​വാ​ദം.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ് മ​ത്സ​രി​ച്ച് ജ​യി​ച്ച തൃ​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ലം പി​ന്നീ​ട് രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

തൃ​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഘ​വ ലോ​റ​ൻ​സ് മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് പു​തി​യ വി​വാ​ദം പു​ക​യു​ന്ന​ത്.

തൃ​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഘ​വ ലോ​റ​ൻ​സ് മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് പു​തി​യ വി​വാ​ദം പു​ക​യു​ന്ന​ത്.

‘‘റോ​ഡി​ലു​ള്ള തെ​രു​വ് നാ​യ​ക​ൾ പോ​ലും ന​മ്മ​ളെ ക​ണ്ടാ​ൽ കു​ര​യ്ക്കും. ചി​ല തെ​രു​വ് നാ​യ​ക​ൾ ബി​സ്ക്ക​റ്റ് ക​ഴി​ക്കി​ല്ല, ബി​രി​യാ​ണി​യേ ക​ഴി​ക്കൂ, അ​താ​യ​ത് മാം​സാ​ഹാ​രം ക​ഴി​ക്കും. അ​തി​ന് ഇ​ഷ്ട​മു​ള്ള​തു​പോ​ലെ​യു​ള്ള ഭ​ക്ഷ​ണം ന​മ്മ​ൾ കൊ​ടു​ക്ക​ണം.

തെ​രു​വ് നാ​യ​ക​ളു​ടെ കാ​ര്യം പോ​ലും ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ൾ ഒ​രു രാ​ജ്യ​ത്തെ​ത്ത​ന്നെ വി​ശ്വ​സി​ച്ച് അ​വ​രു​ടെ കൈ​ക​ളി​ൽ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​റ്റം വേ​ണ​മെ​ന്ന് ക​രു​തി​യാ​ണ് നി​ങ്ങ​ൾ അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ ആ ​മാ​റ്റം വ​ന്നി​ട്ടു​ണ്ട്, അ​വ​ർ​ക്ക് കു​റ​ച്ച് സ​മ​യം അ​നു​വ​ദി​ക്കൂ.’’ ഇ​ങ്ങ​നെ​യാ​യി​രു​ന്നു ലോ​റ​ൻ​സി​ന്‍റെ വാ​ക്കു​ക​ൾ.

എ​ന്നാ​ൽ ലോ​റ​ൻ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ചേ​ര​ൻ രം​ഗ​ത്തെ​ത്തി. വോ​ട്ട​ർ​മാ​രു​ടെ വി​കാ​ര​ത്തെ ലോ​റ​ൻ​സ് കേ​വ​ല​മാ​യി അ​പ​മാ​നി​ച്ചെ​ന്ന് ചേ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

‘‘എ​ന്തൊ​രു ബു​ദ്ധി​പ​ര​മാ​യ വി​ശ​ദീ​ക​ര​ണം ലോ​റ​ൻ​സ്. നി​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ ജ​ന​ങ്ങ​ളെ തെ​രു​വ് നാ​യ​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​യും, ബി​സ്ക്ക​റ്റും ബി​രി​യാ​ണി​യും കൊ​ടു​ത്ത് ജ​ന​ങ്ങ​ളെ കു​ര​യ്ക്കാ​ൻ വി​ടാ​തെ നോ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു വോ​ട്ട​റു​ടെ വി​കാ​ര​ത്തെ കേ​വ​ല​മാ​യി അ​പ​മാ​നി​ക്കു​ന്ന നി​ങ്ങ​ളു​ടെ പ്ര​സം​ഗ​ത്തെ​യും ഞാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ ശ​ബ്ദ​ങ്ങ​ളെ എ​ന്തെ​ങ്കി​ലും കൊ​ടു​ത്ത് വാ​യ്‌ മൂ​ടി​ക്കെ​ട്ട​ണം എ​ന്ന് നി​ങ്ങ​ൾ പ​റ​യു​ന്ന​തി​ൽ നി​ന്നും നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ യാ​ത്ര എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​തു​വ​രെ നി​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​രു​തി​യ മ​നു​ഷ്യ​ത്വ​ത്തെ​പ്പോ​ലും സം​ശ​യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് നി​ങ്ങ​ളു​ടെ ഈ ​സം​സാ​രം.

എ​ങ്കി​ലും നി​ങ്ങ​ൾ​ക്കും ഈ ​ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യും, അ​തു​കൊ​ണ്ട് വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. എ​ന്ന്, ബി​സ്ക്ക​റ്റി​നും ബി​രി​യാ​ണി​ക്കും വേ​ണ്ടി കൈ​നീ​ട്ടി നി​ൽ​ക്കാ​ത്ത ജ​ന​ങ്ങ​ളി​ൽ ഒ​രു​വ​ൻ.’’ ചേ​ര​ൻ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

ത​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​റ​ൻ​സ് രം​ഗ​ത്തെ​ത്തി. ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ത​ന്‍റെ ആ​രാ​ധ​ക​ർ ത​നി​ക്ക് അ​മ്മ​യ്ക്ക് തു​ല്യ​രാ​ണെ​ന്നും ലോ​റ​ൻ​സ് കു​റി​ച്ചു.

‘‘ഞാ​ൻ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്തെ​ന്നാ​ൽ, ന​മ്മ​ൾ ഒ​രു പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​മ്പോ​ൾ, ആ ​ചു​റ്റു​പാ​ടും അ​വി​ടു​ത്തെ നാ​യ​ക​ളെ​യും, അ​വ​യു​ടെ ശീ​ല​ങ്ങ​ളെ​യും അ​വ​യ്ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണ​ത്തെ​യും കു​റി​ച്ച് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചു സ​മ​യം എ​ടു​ക്കും എ​ന്നാ​ണ്. എ​ന്‍റെ അ​മ്മ​യ്ക്ക് തു​ല്യ​മാ​യി ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളെ 'നാ​യ​ക​ൾ' എ​ന്ന് വി​ളി​ക്കാ​ൻ ത​ക്ക ക്രൂ​ര​മാ​യ മ​ന​സ്സി​നു​ട​മ​യ​ല്ല ഞാ​ൻ.

ഒ​രു പു​തി​യ സാ​ഹ​ച​ര്യ​ത്തെ മ​ന​സി​ലാ​ക്കാ​നും അ​തി​ന​നു​സ​രി​ച്ച് പൊ​രു​ത്ത​പ്പെ​ടാ​നും സ​മ​യം ആ​വ​ശ്യ​മാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഞാ​ൻ സം​സാ​രി​ച്ച​ത്, അ​ല്ലാ​തെ മ​നു​ഷ്യ​രെ​ക്കു​റി​ച്ച് ഞാ​ൻ ഒ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല,’’ ലോ​റ​ൻ​സ് വ്യ​ക്ത​മാ​ക്കി.

Tags : cheran Lawrence movie news

Recent News

Corehub Up