അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രം ബാച്ച്ലർ പാർട്ടി D’EUX വിൽ നസ്ലിന്റെ നായികയായി എത്തുന്നത് പ്രേക്ഷകരുടെ സ്വന്തം ഹൻസിക കൃഷ്ണ.
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയവളായ ഹൻസിക, തന്റെ ഡിഗ്രി പഠനത്തോടൊപ്പമാണ് അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
നേരത്തെ സഹോദരി അഹാന കൃഷ്ണ അഭിനയിച്ച 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ഹൻസിക ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.
അഹാനയ്ക്കും ഇഷാനിക്കും ശേഷം കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നിന്നും സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന മൂന്നാമത്തെ ആളാണ് ഹൻസിക.
2012-ൽ പുറത്തിറങ്ങി കൾട്ട് പദവി നേടിയ ബാച്ചിലർ പാർട്ടിയുടെ തുടർച്ചയെന്നോണം എത്തുന്ന ബാച്ചിലർ പാർട്ടി D’EUX വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഉണ്ണി ആർ. സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്ലിനൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
Tags : Hansika Krishna bachelor party. nasline amal neerad