x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്യാണം കഴിച്ച മണ്ടന്മാരേയും കഴിക്കാൻ ഉദ്ദേശിക്കുന്ന മണ്ടന്മാരേയും ഇഷ്ടമല്ല; ഖജുരാഹോ ഡ്രീംസ് ടീസർ


Published: December 2, 2025 09:55 AM IST | Updated: December 2, 2025 11:13 AM IST

മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ഖജുരാഹോ ഡ്രീംസിന്‍റെ ചിരി നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങി. ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്നതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷൻ: ഭാവന റിലീസ്.

 

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്രനഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് ഖജുരാഹോ ഡ്രീംസ്.

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി, ധ്രുവൻ എന്നിവർക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്.

സരേഗമയാണ് മ്യൂസിക് പാർട്നർ. ശിലയൊരു ദേവിയായ്.. എന്ന് തുടങ്ങുന്ന ഗോപിസുന്ദർ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, ഗാനരചന: ഹരിനാരായണൻ, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ: സന്തോഷ് കരമന, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: ജിജു ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ്: ആന്‍റണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിംഗ്ആതിര ദിൽജിത്ത്.

Tags : Khajuraaho Dreams Arjun ashokan Sharafudeen Sreenath Bhasi

Recent News

Corehub Up