മലയാള സിനിമയെയും വിടാതെ യുദ്ധം. പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് മലയാള സിനിമ ഷൂട്ടിംഗ് മേഖലയും പ്രതിസന്ധിയിലേക്ക്. മിക്ക സിനിമകള്‍ക്കും രണ്ടു ദിവസം വരെ മാത്രം ഉപയോഗിക്കാനുള്ള ഗ്യാസ് മാത്രമേ കൈവശമുള്ളു. നടന് സന്ദീപ് പ്രദീപിന്റേത് അടക്കം പതിനന്നോളം സിനിമകളുടെ ഷൂട്ടിംഗാണ് കൊച്ചിയില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഷൂട്ടിംഗ് പൂര്‍ണമായും നിര്‍ത്തി വയ്ക്കേണ്ട അവസ്ഥ വന്നിട്ടില്ലെങ്കിലും അങ്ങനൊരു ഘട്ടത്തിലേക്ക് എത്തിയേക്കാം എന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
നിലവിലെ പ്രതിസന്ധി സിനിമ വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ ഷൂട്ടിംഗ് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ അറിവില്‍ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിയിട്ടില്ല.
ഇനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് തോന്നിയാല്‍ ഷൂട്ടിംഗ് നിര്‍ത്താം എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ഗ്യാസ് കിട്ടാതാകുന്ന സാഹചര്യം വന്നാല്‍ സ്വാഭാവികമായി നിര്‍ത്തേണ്ടി വരും.
നിലവില്‍ ഗ്യാസ് ക്ഷാമം ഉണ്ടാവുന്നുണ്ട്. അത് പരിഹരിക്കാന്‍ പറ്റുന്നതൊക്കെ ചെയ്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. കിട്ടാതെ വന്നു കഴിഞ്ഞാല്‍ എല്ലാം മുടങ്ങും എന്ന് അനില്‍ തോമസ് പറഞ്ഞു.
രണ്ടു ദിവസത്തേക്ക് മാത്രമുള്ള പാചകവാതകം മാത്രമാണ് ഇനിയുള്ളത് എന്നാണ് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് സുജിത്ത് മണ്ണാര്‍ക്കാടിന്റെ വാക്കുകള്‍. രണ്ടു ദിവസം കൂടി പിടിച്ചു നില്ക്കാനാകും. അത് കഴിഞ്ഞാല്‍ ഗ്യാസ് കിട്ടുമോ എന്ത് ചെയ്യും എന്നൊന്നും അറിയില്ല. പ്രതിസന്ധി വരികയാണെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തേണ്ട അവസ്ഥയാണ്.
സിനിമ സെറ്റിലെ മെസില്‍ ചോര്‍ ഒക്കെ വിറകടുപ്പില്‍ തന്നെയാണ് വയ്ക്കുന്നത്. ഇതുവരെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല. 11 സിനിമകളുടെ ഷൂട്ടിംഗാണ് നിലവില്‍ നടക്കുന്നത്. കൂടാതെ പരസ്യങ്ങളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നടക്കുന്നുണ്ട്. രണ്ടു ദിവസത്തേക്ക് കുഴപ്പമില്ലാതെ പോകും എന്നല്ലാതെ അതിനു ശേഷം എന്തു ചെയ്യുമെന്ന് അറിയില്ല എന്ന് സുജിത്ത് മണ്ണാര്‍ക്കാട് വ്യക്തമാക്കി.
Tags : malayalam cinema gas cylinder shortage