x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആ ​തൊ​ട​ലി​ലൂ​ടെ ഒ​രു​പാ​ടു​കാ​ര്യ​ങ്ങ​ള്‍ അ​മ്മ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ടാ​വ​ണം'; അ​മ്മ​യെ കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്


Published: December 30, 2025 07:29 PM IST | Updated: December 30, 2025 07:29 PM IST

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ വി​ട​പ​റ​ഞ്ഞു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളു​ക​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു ശാ​ന്ത​കു​മാ​രി​യ​മ്മ.

ഇ​പ്പോ​ഴി​താ മു​ൻ​പ് അ​മ്മ​യെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. 'ധാ​രാ​ളം സം​സാ​രി​ക്കു​മാ​യി​രു​ന്ന അ​മ്മ​യ്ക്ക് ഇ​പ്പോ​ള്‍ സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് ഞാ​നും അ​മ്മ​യും ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ മി​ണ്ടാ​റു​ള്ള​ത്. ക​ണ്ണി​ല്‍​ക്ക​ണ്ണി​ല്‍ നോ​ക്കി​യി​രു​ന്നാ​ണ് ഞാ​നാ സ്‌​നേ​ഹ​വും വാ​ത്സ​ല്യ​വും അ​റി​യു​ന്ന​ത്'.

'ചി​ല​പ്പോ​ള്‍ അ​മ്മ എ​ന്നെ ഒ​ന്ന് തൊ​ടും, ത​ല ഒ​ന്നി​ള​ക്കും. അ​തി​ലൊ​ക്കെ ഇ​പ്പോ​ള്‍ ഒ​രു ഭാ​ഷ തി​രി​ച്ച​റി​യാ​ന്‍ എ​നി​ക്ക് സാ​ധി​ക്കു​ന്നു. പ​ണ്ട് അ​മ്മ എ​നി​ക്ക് ഉ​രു​ള ഉ​രു​ട്ടി​ത്ത​ന്ന​തു​പോ​ലെ ഞാ​ന്‍ അ​മ്മ​യ്ക്ക് ഉ​രു​ള ന​ല്‍​കും. തൊ​ട്ടി​രി​ക്കു​ക എ​ന്ന് പ​റ​യാ​റി​ല്ലേ. ആ ​തൊ​ട​ലി​ലൂ​ടെ ഒ​രു​പാ​ടു​കാ​ര്യ​ങ്ങ​ള്‍ അ​മ്മ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ടാ​വ​ണം. അ​ങ്ങ​നെ അ​മ്മ​യു​ടെ അ​ടു​ത്തി​രി​ക്കു​മ്പോ​ള്‍ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ച​ക്രം പൂ​ര്‍​ത്തി​യാ​വു​ന്ന​ത് ഞാ​ന്‍ അ​റി​യു​ന്നു, അ​നു​ഭ​വി​ക്കു​ന്നു. ഞാ​ന​തി​ല്‍ എ​ന്നെ​ക്കാ​ണു​ന്നു. മ​നു​ഷ്യ​ജീ​വി​തം കാ​ണു​ന്നു'-​മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​ര​ത്തി​ന് നേ​ടി കൊ​ച്ചി​യി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​ത് കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന അ​മ്മ​യെ​യാ​യി​രു​ന്നു. അ​മ്മ​യു​ടെ ക​ഴി​ഞ്ഞ പി​റ​ന്നാ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

Tags : Mohanlal shanthakumari amma death

Recent News

Corehub Up