x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തി​രാ​ജ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മോ​ഹ​ൻ​ലാ​ലും ത​രു​ൺ മൂ​ർ​ത്തി​യും


Published: June 10, 2026 03:11 PM IST | Updated: June 10, 2026 05:25 PM IST

പ്ര​ശ്സ​ത സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യു​ടെ വി​യോ​ഗ​ത്തി​ൽ സി​നി​മ​ലോ​കം ഒ​ന്ന​ട​ങ്കം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ട​ൻ മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യും. ത​രു​ൺ മൂ​ർ​ത്തി​യു​ടെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ 'തു​ട​രും' എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​ര​തി​രാ​ജ അ​ഭി​ന​യി​ച്ചി​രു​ന്നു.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച ബെ​ൻ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗു​രു​വാ​യ സ്റ്റ​ണ്ട് മാ​സ്റ്റ​ർ പ​ള​നി​സ്വാ​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. "മ​ണ്ണി​ൽ ക​വി​ത​യും നി​ശ​ബ്ദ​ത​യി​ൽ സ​ത്യ​വും, ഓ​രോ ഫ്രെ​യി​മു​ക​ളി​ലും ആ​ത്മാ​വി​നെ​യും ക​ണ്ടെ​ത്തി​യ സം​വി​ധാ​യ​ക​ൻ. ഭാ​ര​തി​രാ​ജ സാ​റി​നൊ​പ്പം 'തു​ട​രും' എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​തി​ൽ ഞാ​ൻ എ​ല്ലാ​ക്കാ​ല​വും അ​ഭി​മാ​നി​ക്കു​ന്ന നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. താ​ങ്ക​ളു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ, സ​ർ. താ​ങ്ക​ളു​ടെ പാ​ര​മ്പ​ര്യം ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും, താ​ങ്ക​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ സ്നേ​ഹ​ത്തോ​ടെ ഓ​ർ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും'', മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഒ​രു കാ​ർ സ​ർ​വീ​സ് പ്രൊ​വൈ​ഡ​റാ​യി സാ​ധ​ര​ണ ജീ​വി​തം ന​യി​ക്കു​ന്ന മു​ൻ സ്റ്റ​ണ്ട് മാ​നാ​യ ബെ​ൻ​സ്, ത​മി​ഴ്നാ​ട്ടി​ലു​ള്ള ഭാ​ര​തി​രാ​ജ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​രു രം​ഗം 'തു​ട​രും' എ​ന്ന ചി​ത്ര​ത്തി​ലു​ണ്ട്. ബെ​ൻ​സും അ​ദ്ദേ​ഹ​വും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് രം​ഗ​ങ്ങ​ൾ.

ഭാ​ര​തി​രാ​ജ​യ്ക്കൊ​പ്പ​മു​ള്ള 'തു​ട​രും' ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ച്ച​ത്. "താ​ങ്ക് യു, ​മാ​സ്റ്റ​ർ'' എ​ന്ന് ത​രു​ൺ കു​റി​ച്ചു. "ഓ​ർ​മ​ക​ൾ എ​ന്നെ​ന്നും തു​ട​രും'', ത​രു​ൺ മൂ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു. ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളി​ൽ മോ​ഹ​ൻ​ലാ​ലി​നും ത​രു​ൺ മൂ​ർ​ത്തി​ക്കും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം സ​ന്തോ​ഷ​വാ​നാ​യി സം​സാ​രി​ക്കു​ന്ന ഭാ​ര​തി​രാ​ജ​യെ കാ​ണാം.

2024 ഏ​പ്രി​ൽ മൂ​ന്നാം വാ​രം ആ​രം​ഭി​ച്ച് ഏ​ക​ദേ​ശം 100 ദി​വ​സ​മെ​ടു​ത്താ​ണ് 'തു​ട​രും' ചി​ത്രീ​ക​രി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഭാ​ര​തി​രാ​ജ​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.

 

Tags : Mohanlal Tharun Moorthy Bharathiraja

Recent News

Corehub Up