x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വം 2026: ശ​ബ്ദ​വി​സ്മ​യ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും ആ​കാ​ശ​വാ​ണി​യി​ൽ


Published: May 9, 2026 04:45 PM IST | Updated: May 9, 2026 04:45 PM IST

തി​രു​വ​ന​ന്ത​പു​രം: ആ​കാ​ശ​വാ​ണി കേ​ര​ള നി​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വം 2026' മെ​യ് 10 മു​ത​ൽ 18 വ​രെ ന​ട​ക്കും. ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ശ്ര​വ്യ​വി​രു​ന്നി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ​യും നാ​ട​ക​രം​ഗ​ത്തെ​യും പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു.

ഈ ​വ​ർ​ഷ​ത്തെ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ്. ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ റേ​ഡി​യോ നാ​ട​ക​ത്തി​ന് ശ​ബ്ദം ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ന്‍റേ​യും കൊ​ച്ചി നി​ല​യ​ത്തി​ന്‍റേ​യും നാ​ട​ക​ങ്ങ​ൾ​ക്ക് ശ​ബ്ദം ന​ൽ​കി​കൊ​ണ്ടാ​ണ് നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ശ്രോ​താ​ക്ക​ൾ​ക്ക് ശ്ര​വ്യ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്.

നാ​ട​കോ​ത്സ​വ​ത്തി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും നാ​ട​ക​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​വും ശ്രീ ​മോ​ഹ​ൻ​ലാ​ൽ ആ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി​യു​ണ്ട്. മെ​യ് 10 മു​ത​ൽ 18 വ​രെ എ​ല്ലാ ദി​വ​സ​വും രാ​ത്രി 9.30-നാ​ണ് നാ​ട​ക​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്.

ഇ​തി​ന്‍റെ പു​നഃ​പ്ര​ക്ഷേ​പ​ണം അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 1 മ​ണി​ക്ക് ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ളി​ലൂ​ടെ​യും 'NewsOnAir' ആ​പ്പി​ലൂ​ടെ​യും നാ​ട​ക​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​വു​ന്ന​താ​ണ്.

Tags : TheCompleteActor VoiceMagic MalayalamRadio VintageVibes KeralaCulture

Recent News

Corehub Up