x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സ​ജ്ന​യും ഫി​റോ​സും പി​രി​ഞ്ഞ​ത് ഈ ​സി​നി​മ​ക്കാ​ര​ൻ കാ​ര​ണം'; സ​ജ്ന നൂ​ർ പ​റ​യു​ന്നു


Published: April 24, 2026 03:26 PM IST | Updated: April 24, 2026 03:27 PM IST

ഫി​റോ​സ് ഖാ​നു​മാ​യു​ള്ള ദാ​മ്പ​ത്യം പി​രി​യാ​നു​ള്ള കാ​ര​ണം മ​റ്റൊ​രാ​ളു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​മാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ജ്ന നൂ​ർ.

വി​വാ​ഹ ബ​ന്ധം പി​രി​യാ​ൻ കാ​ര​ണം വ്യ​ക്തി​പ​ര​മാ​യ മ​റ്റ് പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ ഇ​ട​യി​ൽ ആ​രും വ​ന്നി​ട്ടി​ല്ലെ​ന്നും സ​ജ്ന വ്യ​ക്ത​മാ​ക്കി. 

‘‘ഇ​ന്ന​ത്തെ വൈ​റ​ൽ ഞാ​നാ​ണ്. ഞാ​ൻ കാ​ര​ണം വേ​റെ കു​റേ​പ്പേ​രു​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം കു​റേ വി​ഡി​യോ​സ് വ​രു​ന്നു​ണ്ട്. അ​തി​നു​ള്ള മ​റു​പ​ടി ഞാ​ന​ല്ലാ​തെ വേ​റെ ആ​ര് ത​രാ​നാ​ണ്. അ​തി​നൊ​രു മ​റു​പ​ടി​യാ​ണി​ത്. ഞാ​നും ഫി​റോ​സി​ക്ക​യും മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ന്ന് ത​ന്നെ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​പോ​ലും ചി​ന്തി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഞാ​നൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത് ഭ​യ​ങ്ക​ര​മാ​യി വൈ​റ​ലാ​യി. പി​ന്നെ എ​ന്‍റെ​യും ഫി​റോ​സ് ഇ​ക്ക​യു​ടെ​യും ജീ​വി​തം ത​ക​ർ​ക്കാ​ൻ കാ​ര​ണം ഇ​ന്ന​യാ​ൾ ആ​ണെ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് പോ​സ്റ്റു​ക​ൾ. എ​ന്ത് മോ​ശ​മാ​ണ​ത്. എ​നി​ക്കും ഫി​റോ​സ് ഇ​ക്ക​യ്ക്കും ഇ​ല്ലാ​ത്ത ദുഃ​ഖ​ങ്ങ​ളാ​ണ​ല്ലോ വേ​റു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

ഞ​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് മൂ​ന്നാ​മ​തൊ​രാ​ൾ വ​ന്നി​ട്ടി​ല്ല, ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് ഞാ​നും ഫി​റോ​സ് ഇ​ക്ക​യും ത​ന്നെ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യി പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കും, അ​ത് പ​ര​സ്പ​രം സം​സാ​രി​ച്ച് തീ​ർ​ത്ത് പി​രി​ഞ്ഞ ആ​ളു​ക​ളാ​ണ്.

എ​ന്റെ ജീ​വി​ത​ത്തി​ൽ ഞാ​നൊ​രാ​ളെ വി​വാ​ഹം ചെ​യ്യാ​ൻ പോ​യാ​ലും നി​ങ്ങ​ള് പ​റ​യും, ഇ​ന്ന​യാ​ള് കാ​ര​ണ​മാ​ണ് അ​വ​രു​ടെ ജീ​വി​തം ത​ക​ർ​ന്ന​തെ​ന്ന്. എ​ന്തു മോ​ശ​മാ​ണ്, ദ​യ​വ് ചെ​യ്ത് ഞാ​ൻ പ​റ​യു​ന്നു, ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ള്ളൂ. ഇ​ല്ലാ​ത്ത പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു ന​ട​ക്ക​രു​ത്. ഞ​ങ്ങ​ൾ പി​രി​യാ​ൻ കാ​ര​ണം ഇ​യാ​ൾ, എ​ന്തൊ​ക്കെ​യാ​ണ് പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന​ത്.

ഞാ​നും അ​യാ​ളും മ​റ്റെ​ന്തെ​ങ്കി​ലും ബ​ന്ധ​ത്തി​ലാ​ണെ​ന്ന് എ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ള്ളൂ, ഇ​തൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ട്. അ​തൊ​ന്നും ഒ​രു പ്ര​ശ്ന​മ​ല്ല,  ഞാ​നും അ​യാ​ളും സ്നേ​ഹ​ത്തി​ലാ​ണെ​ന്നും ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​വാ​ണെ​ന്നു​മൊ​ക്കെ വാ​ർ​ത്ത​ക​ൾ​വ​ന്നു. അ​തെ​ന്തു​മാ​യി​ക്കോ​ട്ടെ, അ​തെ​നി​ക്കൊ​രു പ്ര​ശ്ന​മേ അ​ല്ല. അ​തി​നി ആ​രു​മാ​യി​ട്ടാ​ണെ​ങ്കി​ലും. പ​ക്ഷേ അ​യാ​ൾ കാ​ര​ണ​മാ​ണ് ഞ​ങ്ങ​ൾ പി​രി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്ന​ത് വ​ള​രെ മോ​ശ​മാ​ണ്.

അ​ങ്ങ​നെ​യൊ​രു പ്ര​സ്താ​വ​ന പ​റ​യു​ന്ന​ത് ത​ന്നെ തെ​റ്റാ​ണ്. എ​ത്ര​യോ ആ​ളു​ക​ളു​ടെ വി​ഡി​യോ ഫി​റോ​സി​ക്ക ചെ​യ്തി​ട്ടു​ണ്ട്. നാ​ളെ അ​വ​രു​മാ​യി​ട്ടു​ള്ള ഒ​രു ഫോ​ട്ടോ ഇ​ട്ടാ​ലും ഞ​ങ്ങ​ളു​ടെ ജീ​വി​തം ത​ക​രാ​ൻ കാ​ര​ണം അ​വ​രാ​യി​രി​ക്കു​മോ? ഞാ​നും ഫി​റോ​സി​ക്ക​യും ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി ജീ​വി​ക്കു​ന്ന ആ​ളു​ക​ളാ​ണ്. മ​ക്ക​ൾ​ക്കു വേ​ണ്ടി മ്യൂ​ച്ച​ൽ ആ​യി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യാ​ണ്.

ഇ​നി ഫി​റോ​സി​ക്ക​യു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു പെ​ണ്ണ് വ​ന്നാ​ലോ, എ​ന്റെ ജീ​വി​ത​ത്തി​ൽ ആ​ണ് വ​ന്നാ​ലോ, അ​ത് ഞ​ങ്ങ​ൾ ര​ണ്ട് പേ​ർ​ക്കും ഒ​രു വി​ഷ​യ​മ​ല്ല. കാ​ര​ണം വ​ള​രെ വ്യ​ക്ത​ത​യോ​ടെ പ​റ​ഞ്ഞ് തീ​രു​മാ​ന​മെ​ടു​ത്ത് പി​രി​ഞ്ഞ​വ​രാ​ണ് ഞ​ങ്ങ​ൾ, അ​തും സ​ന്തോ​ഷ​ത്തോ​ടെ. ഇ​പ്പോ​ഴും പ​ര​സ്പ​രം സം​സാ​രി​ക്കാ​റു​ണ്ട്, ക​ണ്ടു​മു​ട്ടാ​റു​ണ്ട്. കാ​ര​ണം ഞ​ങ്ങ​ളു​ടെ കു​ഞ്ഞ് ഇ​തി​നി​ട​യ്ക്ക് ഉ​ണ്ട്.

ഞ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മൂ​ന്നാ​മ​തൊ​രാ​ൾ കാ​ര​ണം ഉ​ണ്ടാ​യ​ത​ല്ല. എ​ന്റെ ഇ​ഷ്ട​ങ്ങ​ൾ ആ​യി​രി​ക്കി​ല്ല, ഫി​റോ​സി​ക്ക​യ്ക്ക്. സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ൾ​പോ​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. എ​വി​ടെ നി​ന്നെ​ങ്കി​ലു​മൊ​ക്കെ ഒ​രു സാ​ധ​നം കി​ട്ടു​മ്പോ​ൾ മ​റ്റൊ​രാ​ളെ പി​ടി​ച്ചി​ട്ടി​ട്ട് അ​യാ​ൾ കാ​ര​ണ​മാ​ണ് ജീ​വി​തം കു​ള​മാ​യ​തെ​ന്ന് ദ​യ​വ് ചെ​യ്ത് പ​റ​യ​രു​ത്. ന​മ്മ​ളെ മാ​ത്ര​മ​ല്ല ഇ​ത് ബാ​ധി​ക്കു​ന്ന​ത്, പ​ല ആ​ളു​ക​ളെ ബാ​ധി​ക്കും.

നി​ങ്ങ​ൾ ഇ​ങ്ങ​നെ പേ​രു​ക​ൾ വ​ച്ച് പ​റ​ഞ്ഞോ​ളൂ, പ​ക്ഷേ ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ഇ​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​വ​രെ ബാ​ധി​ക്കും. പ​പ്പ​യും മ​മ്മ​യും പി​രി​യാ​ൻ കാ​ര​ണം ഇ​തു​കൊ​ണ്ടാ​ണോ എ​ന്നൊ​ക്കെ ചി​ന്തി​ച്ച് അ​വ​ര്‍ വി​ഷ​മി​ക്കും. സ​ന്തോ​ഷ​ത്തോ​ടെ പി​രി​ഞ്ഞ​വ​രാ​ണ് ഞ​ങ്ങ​ൾ. പ​ല കാ​ര്യ​ങ്ങ​ളും ഇ​പ്പോ​ഴും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും വി​ളി​ക്കാ​റു​ണ്ട്.

നാ​ളെ ഞാ​ൻ ഒ​രാ​ളെ സ്നേ​ഹി​ക്കു​ക​യോ ക​ല്യാ​ണം ക​ഴി​ക്കു​ക​യോ ചെ​യ്യും. ദ​യ​വ് ചെ​യ്ത് ആ ​ആ​ള്‍ കാ​ര​ണ​മാ​ണ് പി​രി​ഞ്ഞ​തെ​ന്ന് പ​റ​യ​രു​ത്, ഇ​തൊ​രു അ​പേ​ക്ഷ​യാ​ണ്. ഇ​ത് ഞാ​ൻ വ​ന്ന് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ വേ​റെ​യാ​രും പ​റ​യാ​നു​ണ്ടാ​കി​ല്ല.’

ബി​ഗ്ബോ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​വ​രാ​യി​രു​ന്നു സ​ജ്ന​യും ഫി​റോ​സ് ഖാ​നും. ബി​ഗ് ബോ​സി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞ​ശേ​ഷം ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.

2023ൽ ​ആ​ണ് വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു​പേ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ൽ സ​ജ്ന​യ്ക്ക് ഒ​രു മ​ക​ളു​ണ്ട്. ഫി​റോ​സു​മാ​യു​ള്ള ദാ​മ്പ​ത്യ​ത്തി​ൽ ഒ​രു മ​ക​നു​മു​ണ്ട്. കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സ​ജ്ന​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : sajna noor firoz khan

Recent News

Corehub Up