x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നി​ത്ത​ല​യെ ഇ​ഷ്ട​മാ​ണ്, പ​ക്ഷേ ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ന് വേ​ണ്ട​ത് സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​മാ​ണ്: സ​ത്യ​ൻ അ​ന്തി​ക്കാ​ട്


Published: May 15, 2026 01:21 PM IST | Updated: May 15, 2026 01:22 PM IST

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. സ​ന്ദേ​ശം സി​നി​മ പൂ​ർ​ണ​മാ​യും ഉ​ള്‍​ക്കൊ​ണ്ട ഒ​രാ​ള്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്തോ​ഷ​മാ​ണെ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട് കു​റി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടും വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് ഇ​ഷ്‌​ട​മു​ണ്ടെ​ന്നും പ​ക്ഷേ ഇ​ന്ന​ത്തെ കേ​ര​ള​ത്തി​നു വേ​ണ്ട​ത് സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​മാ​ണ് എ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.

സത്യൻ അന്തിക്കാടിന്‍റെ കുറിപ്പ് വായിക്കാം

''സ​തീ​ശ​ൻ എ​ന്ന സ​ന്ദേ​ശം. വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​ൽ വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. ഞാ​ൻ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വെ​ച്ചാ​ണ് സ​ന്ദേ​ശം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​നു​ഭ​വം അ​ദ്ദേ​ഹം തു​റ​ന്നു പ​റ​യു​ന്ന​ത്. സ​ന്ദേ​ശ​ത്തി​ൽ ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​ൻ അ​ഭി​ഭാ​ഷ​ക​നാ​ണ്.

പ​ക്ഷെ കോ​ട​തി​യി​ൽ പോ​കാ​റി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രും പ​റ​ഞ്ഞ് അ​തൊ​രു തൊ​ഴി​ലാ​ക്കാ​മെ​ന്നു ക​രു​തി ന​ട​ക്കു​ന്ന പ്ര​ഭാ​ക​ര​ൻ, ക​ഥ​യു​ടെ ക്ലൈ​മാ​ക്സി​ൽ ജീ​വി​ത​യാ​ഥാ​ർ​ത്ഥ്യം തി​രി​ച്ച​റി​ഞ്ഞ് വ​ക്കീ​ലാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ പോ​കു​ന്ന രം​ഗ​മു​ണ്ട്. അ​തു ക​ണ്ട​തി​ന്‍റെ പി​റ്റേ ദി​വ​സം താ​ൻ പ്ര​ശ​സ്ത​നാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍റെ ജൂ​നി​യ​റാ​യി ചേ​ർ​ന്നു​വെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ​ക്ഷെ സ​തീ​ശ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ത​ന്നെ തി​രി​ച്ചു വ​ന്നു. സ​ന്ദേ​ശ​ത്തി​ൻ്റെ അ​വ​സാ​ന​ഭാ​ഗ​ത്ത് തി​ല​ക​ൻ പ​റ​യു​ന്നു​ണ്ട് രാ​ഷ്ട്രീ​യം ന​ല്ല​താ​ണ്. അ​ത് ന​ല്ല ആ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ​എ​ന്ന്. സ​തീ​ശ​ൻ ആ ​ന​ല്ല ആ​ളു​ക​ളി​ൽ​പെ​ട്ട ഒ​രാ​ളാ​ണ്.

ആ​ൾ​ക്കൂ​ട്ട​ത്തി​നു​ള്ളി​ലും ത​നി​ച്ചാ​കാ​ൻ സാ​ധി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​ൻ. പാ​തി​രാ​ത്രി വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത ദി​വ​സം ഉ​റ​ങ്ങു​ന്ന​തി​നു മു​മ്പ് നൂ​റു പേ​ജെ​ങ്കി​ലും വാ​യി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. വാ​ക്കു​ക​ളി​ലും പ്ര​വൃ​ത്തി​യി​ലും അ​തി​ന്‍റെ ഗു​ണം കാ​ണാ​റു​മു​ണ്ട്.

സി​നി​മ​യും സ​മൂ​ഹ​വും മാ​റി​യ​തു​പോ​ലെ രാ​ഷ്ട്രീ​യ​വും മാ​റി​യി​ട്ടു​ണ്ട്. ന​മ്മു​ടെ പ​ല നേ​താ​ക്ക​ളും അ​തു മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല. സ​തീ​ശ​ൻ ഏ​റ്റ​വും പു​തി​യ ത​ല​മു​റ​യു​ടെ നേ​താ​വാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ച​ത്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ചി​ല നി​ല​പാ​ടു​ക​ൾ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​നു വേ​ണ​മെ​ന്നു എ​നി​ക്കു​തോ​ന്നി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ്സി​ൽ അ​ത് സ​തീ​ശ​നി​ൽ മാ​ത്ര​മേ ഇ​ന്ന് കാ​ണു​ന്നു​ള്ളു. വ​ർ​ഗീ​യ​ത​ക്കെ​തി​രെ മ​ടി​യി​ല്ലാ​തെ സം​സാ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ് വി.​ഡി.​സ​തീ​ശ​ൻ. ര​ണ്ട് സ​മു​ദാ​യ​നേ​താ​ക്ക​ൾ നി​ര​ന്ത​രം സ​തീ​ശ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത് സ​തീ​ശ​ന്‍റെ ഇ​മേ​ജാ​ണ്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടും വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് ഇ​ഷ്‌​ട​മു​ണ്ട്. പ​ക്ഷെ ഇ​ന്ന​ത്തെ കേ​ര​ള​ത്തി​നു വേ​ണ്ട​ത് സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​മാ​ണ്.

സ​ന്ദേ​ശ​ത്തി​ന്‍റെ സ​ന്ദേ​ശം പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ണ്ട ഒ​രാ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി വ​രു​ന്നു എ​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത സ​ന്തോ​ഷ​മാ​ണ്. അ​ത് പ​ങ്കി​ടാ​ൻ ശ്രീ​നി​വാ​സ​ൻ ഒ​പ്പ​മി​ല്ല എ​ന്ന​ത് ചെ​റു​ത​ല്ലാ​ത്ത സ​ങ്ക​ട​വും.

Tags : vd satheeshan sathyan anthikadu

Recent News

Corehub Up