സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വ്യാജ മരണവാർത്തയിൽ പ്രതികരിച്ച് ബോളിവുഡ് താരം ശക്തി കപൂർ. വാർത്തകൾ വ്യാജമാണെന്നും തനിക്ക് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നും താരം അറിയിച്ചു.
‘‘എല്ലാവർക്കും നമസ്കാരം. എന്റെ മരണവാർത്തകളെല്ലാം വ്യാജമാണ്. ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ദയവായി അത് അവഗണിക്കുക’’ശക്തി കപൂർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് 73 കാരനായ ശക്തി കപൂർ മരണവാർത്തകൾ തള്ളി രംഗത്തെത്തിയത്.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വില്ലനായും കൊമേഡിയനായുമെല്ലാം തിളങ്ങിയ താരം സിനിമയിൽ ഇപ്പോള്‍ സജീവമല്ല. അദ്ദേഹത്തിന്റെ മകൾ ശ്രദ്ധ കപൂർ ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്.
രാജാ ബാബു, അന്ദാസ് അപ്ന അപ്ന, ചാൽബാസ്, ഹംഗാമ, ഹൽചൽ, ചുപ് ചുപ് കെ, മലാമൽ വീക്ക്ലി, ഭാഗം ഭാഗ് തുടങ്ങി എഴുന്നൂറിലേറെ ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടു.
കിലുക്കം കിലുകിലുക്കം, ഒരു മരൂഭൂമിക്കഥ തുടങ്ങിയ മലയാള ചിത്രങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ സിനിമയുടെ ക്ലൈമാക്സിലും ശക്തി കപൂർ പ്രത്യക്ഷപ്പെട്ടിരുന്നു.
Tags : Shakti Kapoor fake news