x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​തി​ഹാ​സ ഗാ​യി​ക ആ​ശ ഭോ​സ്‌ലെ​യ്ക്ക് ആദരം; അവസാന ഗാനം പുറത്തുവിട്ട് ടീം 'ഓം കാ ഹരി'

സിനിമ ഡെസ്‌ക്
Published: September 8, 2026 07:30 PM IST | Updated: September 8, 2026 07:31 PM IST

ആശ ഭോസ്‌ലെ.

​തി​ഹാ​സ ഗാ​യി​ക ആ​ശ ഭോ​സ്‌ലെ​യ്ക്ക് ആദരവുമായി 'ഓം കാ ഹരി' അണിയറപ്രവർത്തകർ. ജ​ന്മ​ദി​ന​ത്തി​ൽ, ആ വാനന്പാടി ആലപിച്ച അവസാനത്തെ ച​ല​ച്ചി​ത്ര ഗാ​നം പു​റ​ത്തി​റക്കിയിരിക്കുയാണ് 'ഓം കാ ഹരി'യുടെ സംവിധായകൻ ഹ​രീ​ഷ് വ്യാ​സ്. ചി​ത്ര​ത്തി​ലെ "ഏ ​മേ​രി സി​ന്ദ​ഗി, തു ഛു​പി ഹെ...' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​ഹാ​സ ഗാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തിന്‍റെ സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും സം​വി​ധാ​യ​ക​ൻ ഹ​രീ​ഷ് വ്യാ​സ് പങ്കുവയ്ക്കുകയും ചെയ്തു.

റെ​ക്കോ​ർ​ഡിം​ഗി​നി​ടെ 'ഞാ​ൻ ന​ന്നാ​യി പാ​ടു​ന്നു​ണ്ടോ" എ​ന്ന് അ​വ​ർ ത​ന്നോ​ടു ചോ​ദി​ച്ച​പ്പോ​ൾ, ആ ​മ​ഹാ​പ്ര​തി​ഭ​യ്ക്കു മറുപടി കൊടുക്കാൻ തന്നിൽ വാക്കുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് വ്യാസ് പറഞ്ഞു. അ​ൻ​ഷു​മാ​ൻ ഝാ, ​ര​ഘു​ബീ​ർ യാ​ദ​വ്, സോ​ണി റ​സ്ദാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ​കോ​മ​ഡി ചി​ത്ര​മാ​ണ് 'ഓം ​കാ ഹ​രി'.

ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​വായ ര​ഘു​ബീ​ർ യാ​ദ​വ് ത​ത്സ​മ​യം പാ​ടുകയും ചെയ്തു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ​ചി​ത്രം സെ​പ്റ്റം​ബ​ർ 18-ന് ​തിയേ​റ്റ​റു​ക​ളി​ലെത്തും.

Tags : EntertainmentNews Bollywood AshaBhosle OmKaHari

Recent News

Corehub Up