x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ അ​ശോ​ക​നൊ​പ്പം ഷ​റ​ഫു​ദ്ദീ​നും ശ്രീ​നാ​ഥ് ഭാ​സി​യും; ഖ​ജു​രാ​വോ​യി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു


Published: November 24, 2025 11:24 AM IST | Updated: November 24, 2025 11:24 AM IST

അ​ർ​ജു​ൻ അ​ശോ​ക​നും ഷ​റ​ഫു​ദ്ദീ​നും ശ്രീ​നാ​ഥ് ഭാ​സി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഖ​ജു​രാ​വോ ഡ്രീം​സ് സി​നി​മ​യി​ലെ ഗാ​നം പു​റ​ത്ത്. ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഗോ​പി സു​ന്ദ​ർ ഈ​ണ​മി​ട്ടി​രി​ക്കു​ന്ന ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് യേ​ശു​ദാ​സും അ​ഫ്ല ശു​ഭാ​ന​യു​മാ​ണ്.

യൂ​ത്തി​നെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ. നാ​സ​ർ നി​ർ​മി​ച്ച് മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് സേ​തു​വാ​ണ്. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ത്രൂ ​ആ​ശി​ർ​വാ​ദ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

 

പു​രാ​ത​ന ചു​വ​ർ ചി​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ ക്ഷേ​ത്ര ന​ഗ​ര​മാ​യി പേ​രു​കേ​ട്ട ഖ​ജു​രാ​വോ​യി​ലേ​ക്കു​ള്ള ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളു​ടെ യാ​ത്ര​യും തു​ട​ർ​ന്നു​ള്ള ആ​ക​സ്മി​ക​മാ​യ സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ന​ർ​മ്മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്രം മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ യു​വ​ത​യു​ടെ ലോ​ക​മാ​ണ് തു​റ​ന്നു​കാ​ണി​ക്കു​ന്ന​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍.

അ​ർ​ജു​ൻ അ​ശോ​ക​ൻ, ഷ​റ​ഫു​ദ്ദീ​ൻ, ശീ​നാ​ഥ് ഭാ​സി എ​ന്നി​വ​ർ​ക്കൊ​പ്പം ധ്രു​വ​ൻ, അ​തി​ഥി ര​വി, ച​ന്തു​നാ​ഥ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

ജോ​ണി ആ​ന്‍റ​ണി, സോ​ഹ​ൻ സീ​നു​ലാ​ൽ: സാ​ദി​ഖ്, വ​ർ​ഷാ വി​ശ്വ​നാ​ഥ്, നേ​ഹാ സ​ക്സേ​നാ, ന​സീ​ർ ഖാ​ൻ, അ​ശോ​ക് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. സ​രേ​ഗ​മ​യാ​ണ് മ്യൂ​സി​ക് പാ​ർ​ട്ന​ർ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ മോ​ഹ​ൻ​ദാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ ബാ​ദു​ഷ എ​ൻ.​എം, ഛായാ​ഗ്ര​ഹ​ണം പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ അ​രു​ൺ മ​നോ​ഹ​ർ, ഗാ​ന​ര​ച​ന ഹ​രി​നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ് സ​ജി ക​ട്ടാ​ക്ക​ട, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ൻ​ജോ ഒ​റ്റ​ത്തെ​ക്ക​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ചാ​ക്കോ കാ​ഞ്ഞൂ​പ്പ​റ​മ്പ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സ​ന്തോ​ഷ് ക​ര​മ​ന, സൗ​ണ്ട് ഡി​സൈ​ൻ അ​രു​ൺ രാ​മ​വ​ർ​മ്മ, സൗ​ണ്ട് മി​ക്സി​ങ് ജി​ജു ടി ​ബ്രൂ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് അ​നൂ​പ് സു​ന്ദ​ര​ൻ, സ്റ്റി​ൽ​സ് ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി, ഡി​സൈ​ൻ​സ് ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് - ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : Sharafudeen Srinath Bhasi Arjun Ashokan

Recent News

Corehub Up